സൂററ്റ്: മൊബൈലിൽ ഗെയിം കളിച്ചിരുന്നത് വഴക്കു പറഞ്ഞതിന്റെ പേരിൽ പിതാവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പതിനേഴുകാരൻ. ഗുജറാത്തിലെ സൂററ്റ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. അബോധാവസ്ഥയിലുള്ള ഭർത്താവിനേയും കൊണ്ട് ഭാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സൂററ്റിലെ ന്യൂ സിവിൽ ആശുപത്രിയിൽ എത്തുന്നത്. കുളിമുറിയിൽ നിന്നും വീണ് അബോധാവസ്ഥയിലായി എന്നായിരുന്നു ബന്ധുക്കൾ ഡോക്ടർമാരോട് പറഞ്ഞത്.
Also Read-ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
എന്നാൽ, വ്യാഴാഴ്ച്ച മൃതേദഹം പോസ്റ്റുമോർട്ടം ചെയ്തതതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ ആശുപത്രിയിൽ നിന്നും പൊലീസിനെ വിവരം അറിയിച്ചു.
പൊലീസെത്തി ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പതിനേഴുകാരനായ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റി.
കുട്ടി മൊബൈൽ ഫോൺ ഗെയിം സ്ഥിരമായി കളിച്ചിരുന്നതായി പൊലീസ് പറയുന്നു. ഗെയിം കളിച്ചതിന്റെ പേരിൽ ബുധനാഴ്ച്ച കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതോടെ പിതാവുമായി കുട്ടി വഴക്കിട്ടു. നിയന്ത്രണം വിട്ട കുട്ടി അച്ഛന്റെ കഴുത്ത് ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇടുക്കിയിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ; കാണാതായിട്ട് രണ്ടാഴ്ച
മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന‍്റെ പരാതിയിൽ ഭാര്യക്കുമെതിരെ കേസെടുത്ത് മലയിൻകീഴ് പൊലീസ്. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ് പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കേസെടുത്തത്. അതേസമയം, തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസും രജിസ്റ്റർ ചെയ്തു.
2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.
മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gujarat, Mobile Game addiction, Murder