നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso | പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 10 വർഷം കഠിന തടവ്; ഇര കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ

  Pocso | പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 10 വർഷം കഠിന തടവ്; ഇര കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ

  സാക്ഷികളും ഇരയും  കൂറുമാറിയ കേസിലാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക വിധി ഉണ്ടായത് എന്നതാണ് ശ്രദ്ധേയം.

  Pocso

  Pocso

  • Share this:
  കുട്ടികളെ പീഡിപ്പിക്കുന്ന കേസുകൾ അനുദിനം വർധിച്ചു വരുന്നതിനിടെ ആണ് കോട്ടയം കോട്ടയം ജില്ലാ  അഡീഷണൽ സെഷൻസ് കോടതിയിൽ നിർണായക വിധി ഉണ്ടായത്. മകളെ പീഡിപ്പിച്ച അച്ഛന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സാക്ഷികളും ഇരയും  കൂറുമാറിയ കേസിലാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക വിധി ഉണ്ടായത് എന്നതാണ് ശ്രദ്ധേയം. എരുമേലി കണമല സ്വദേശിയായ പിതാവിനെയാണ് ജില്ലാ കോടതി കുറ്റക്കാരൻ എന്ന് കണ്ട് ശിക്ഷ വിധിച്ചത്. കുട്ടികൾക്കെതിരായ പീഡനം പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ  ജഡ്ജി ബി.ഗോപകുമാറാണ് നിർണായക വിധി പുറപ്പെടുവിച്ചത്.

  മൂന്നാം ക്ലാസ് മുതൽ കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്. മൂന്നാം ക്ലാസ് മുതൽ പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി  മൊഴി നൽകിയതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നും ലഭിച്ച കൗൺസിലിംങ്ങിനെ തുടർന്നാണ് നിർണായക വെളിപ്പെടുത്തൽ നടത്താൻ കുട്ടി തയ്യാറായത്.  സ്‌കൂളിൽ നിന്നും എത്തി വസ്ത്രം മാറുന്നതിനിടെ പിതാവ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു എന്നായിരുന്നു നിർണായക മൊഴി. ഇതിൽ നിന്നും രക്ഷപെട്ട് പുറത്തേക്ക് ഓടിയ കുട്ടി  അയൽവീട്ടിലേക്ക് എത്തുകയായൊരുന്നു. അയൽവാസികൾ ആണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  എരുമേലി സി.ഐ പി.പി മോഹൻലാൽ ആണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത്  കേസിനു തുടക്കം ഇട്ടത്. തുടർന്ന്  എരുമേലിയിൽ സിഐ ആയി എത്തിയ വി.എ സുരേഷാണ് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെ വിസ്തരിച്ച കേസിൽ 25 പ്രമാണങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

  നിർണായകമായ ഏറെ വഴിത്തിരിവുകൾ ഉണ്ടായ കേസിലാണ് കോടതി വിധി  പുറത്തിറക്കിയത്. ആദ്യം പ്രോസിക്യൂഷൻ വിസ്തരിക്കുമ്പോൾ ഇരയും  മാതാവും കുറ്റപത്രത്തിൽ  പറയുന്നത് പോലെ കേസിന് അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട്  ഇരുവരും മൊഴി മാറ്റുകയായിരുന്നു.  ഇതാണ് കേസിൽ നിർണായകമായത്.

  രണ്ടാമതും പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയതോടെയാണ് ഇരയായ പെൺകുട്ടി യഥാർത്ഥ മൊഴി നൽകിയത്. തുടർന്ന് ഈ മൊഴി പരിഗണിച്ച്  കോടതി പിതാവിനെ ശിക്ഷിച്ച് കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ എം.എം പുഷ്‌കരനാണ് ഹാജരായത്. ഏറെ നിർണായകമായ മൊഴി മാറ്റം ഉണ്ടായിട്ടും കേസിൽ പ്രതിയെ ശിക്ഷിക്കാനായി എന്നതിന്റെ ആശ്വാസത്തിലാണ് പ്രോസിക്യൂഷൻ.  കുട്ടികളെ പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. മുണ്ടക്കയം പാലാ അടക്കമുള്ള മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാനാകുന്നത് ഇത്തരം കേസുകൾ കുറയാൻ കാരണമാകും എന്ന വിലയിരുത്തൽ ഉണ്ട്.
  Published by:Naveen
  First published:
  )}