HOME /NEWS /Crime / 13കാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിച്ച അച്ഛന് 78 വര്‍ഷം കഠിനതടവ്

13കാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിച്ച അച്ഛന് 78 വര്‍ഷം കഠിനതടവ്

വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടില്‍ സംശംയം തോന്നിയ പിതൃസഹോദരി ടീച്ചര്‍മാരെ വിവരമറിയിച്ചു

വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടില്‍ സംശംയം തോന്നിയ പിതൃസഹോദരി ടീച്ചര്‍മാരെ വിവരമറിയിച്ചു

വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടില്‍ സംശംയം തോന്നിയ പിതൃസഹോദരി ടീച്ചര്‍മാരെ വിവരമറിയിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Pathanamthitta
  • Share this:

    പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 78 വര്‍ഷം കഠിനതടവും 275000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം മൂന്നരവര്‍ഷം അധികതടവും അനുഭവിക്കണം കോടതി വ്യക്തമാക്കി.

    പ്രതിയുടെ അമിത മദ്യപാനവും ദേഹോപദ്രവവും കാരണം പെണ്‍കുട്ടിയുടെ അമ്മ നേരത്തെ തന്നെ വീടുവീട്ട് പോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അച്ഛന്‍റെ അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പ്രതി പെൺകുട്ടിയെ ലൈംഗികതിക്രമത്തിന് ഇരയാക്കിയിരുന്നു.

    Also Read- പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

    അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കവിളില്‍ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടില്‍ സംശംയം തോന്നിയ പിതൃസഹോദരി ടീച്ചര്‍മാരെ വിവരമറിയിച്ചു. ഇതിന് പിന്നാലെയാണ് പിതാവിന്‍റെ ക്രൂരത പുറത്തറിഞ്ഞത്.

    First published:

    Tags: Imprisonment, Pathanamthitta, Pocso case