• HOME
  • »
  • NEWS
  • »
  • crime
  • »
  • FATHER SOLD HIS TWO AND A HALF YEAR OLD SON FOR RS 40000 TO BUY DRUGS

ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനായി രണ്ടര വയസ്സുള്ള മകനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു

ഭാര്യ റുക്മിന ബീഗമാണ് മകനെ ഭര്‍ത്താവ് മറ്റൊരാള്‍ക്ക് വിറ്റെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഗുവാഹത്തി: മയക്കുമരുന്ന് വാങ്ങാനായി രണ്ടര വയസ്സുള്ള മകനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു. അസാമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. അമിനുല്‍ ഇസ്ലാം എന്നയാള്‍ ഷാസിദ ബീഗം എന്നയാള്‍ക്കാണ് മകനെ വിറ്റത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

    ഭാര്യ റുക്മിന ബീഗമാണ് മകനെ ഭര്‍ത്താവ് മറ്റൊരാള്‍ക്ക് വിറ്റെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാസിദ ബീഗത്തിന്റെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

    ഭര്‍ത്താവ് അമിനുല്‍ ഇസ്ലാമുമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളായി സ്വന്തം വീട്ടിലാണ് റുക്മിന താമസിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് അമിനുല്‍ വീട്ടിലെത്തി ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

    മകനെ തിരിച്ചുകൊണ്ടുവരാത്തതിനെ തുടര്‍ന്ന് റുക്മിന നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അമിനുല്‍ വിറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനായി കുട്ടിയെ 40,000 രൂപയ്ക്ക് ഇയാള്‍ കുട്ടിയെ വില്‍ക്കുകയായിരുന്നു പൊലീസ് കണ്ടെത്തി.

    സംഭവത്തില്‍ അമിനുല്‍ ഇസ്ലാമും ഷാസിദ ബീഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. അമിനുല്‍ ഇസ്ലാമിന് ലഹരിമരുന്ന് കടത്തുമായും പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണ നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

    സ്ത്രീകളെ അപഹസിച്ച് പ്രാങ്ക് വീഡിയോ; അശ്ലീല ചേഷ്ടകൾ കാട്ടിയ യൂട്യൂബർ അറസ്റ്റിൽ

    പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്തും അപഹസിച്ചും പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്ലോഡ് ചെയ്തയാൾ അറസ്റ്റിൽ. എറണാകുളം ചിറ്റൂർ റോഡ് സ്വദേശി ആകാശ് സൈമൺ മോഹൻ എന്നയാളാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് പൊലീസാണ് ആകാശ് സൈമൺ മോഹനെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ശല്യം ചെയ്തത് ഉൾപ്പടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

    എറണാകുളം കച്ചേരിപ്പടിയിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തി ആകാശ് സൈമൺ മോഹനെ അറസ്റ്റ് ചെയ്തത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ സ്ത്രീകളോട് അശ്ലീല ചേഷ്ടകളും ആംഗ്യവും കാണിച്ചതായും മോശമായി സംസാരിച്ചെന്നും പരാതി ഉയർന്നതോടെയാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. വില്ലൻ ഹഹ് എന്ന യൂട്യൂബ് ചാനലിലാണ് ഇയാൾ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.

    സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനലിൽനിന്ന് നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വീഡിയോ ചിത്രീകരണത്തിൽ സഹായികളായി നിന്ന സുഹൃത്തുക്കളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം സ്ത്രീകളെ അപഹസിക്കുന്ന ആറ് വീഡിയോകൾ ഇയാളുടെ ചാനലിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}