നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു; മരിച്ചത് 20 വയസുകാരൻ

  കണ്ണൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു; മരിച്ചത് 20 വയസുകാരൻ

  പയ്യാവൂർ ഉപ്പ്പടന്ന സ്വദേശി ഷാരോൺ (20) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സജിയെ പൊലീസിൽ അറസ്റ്റ് ചെയ്തു.

  അറസ്റ്റിലായ സജിയും കൊല്ലപ്പെട്ട ഷാരോണും

  അറസ്റ്റിലായ സജിയും കൊല്ലപ്പെട്ട ഷാരോണും

  • Share this:
  കണ്ണൂർ:  പയ്യാവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പ്പടന്ന സ്വദേശി ഷാരോൺ (20) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സജിയെ പൊലീസിൽ അറസ്റ്റ് ചെയ്തു. വൈകിട്ടോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി ആദ്യം മകനുമായി വഴക്കിട്ടു. ഇതിനു പിന്നാലെയാണ് കുത്തി കൊലപ്പെടുത്തുകയത്.

  കുത്തേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

  അറസ്റ്റിലായ സജി


  മദ്യലഹരിയിലെത്തി സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണ് സജിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പയ്യാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  Published by:Aneesh Anirudhan
  First published:
  )}