• HOME
  • »
  • NEWS
  • »
  • crime
  • »
  • 'മകൻ പ്രമേഹരോഗി; കാൽ മുറിച്ചുമാറ്റണം': നെന്മാറയിൽ അച്ഛൻ മകനെ കൊന്നത് രോഗാവസ്ഥയിൽ മനംനൊന്ത്

'മകൻ പ്രമേഹരോഗി; കാൽ മുറിച്ചുമാറ്റണം': നെന്മാറയിൽ അച്ഛൻ മകനെ കൊന്നത് രോഗാവസ്ഥയിൽ മനംനൊന്ത്

മുകുന്ദൻ്റെ സഹോദര ഭാര്യ ഇവർക്കുള്ള  ചായയുമായി വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വരാന്തയിൽ കൊല്ലപ്പെട്ടു കിടക്കുന്ന മുകുന്ദനെ കണ്ടത്.

  • Share this:
പാലക്കാട് നെന്മാറയിൽ മകനെ കഴുത്തറത്ത് കൊന്ന് അച്ഛൻ
ആത്മഹത്യ ചെയ്തു. പ്രമേഹരോഗിയായ മകൻ്റെ രോഗാവസ്ഥയിൽ മനംനൊന്താണ് മകനെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. നെന്മാറക്ക് സമീപം വിത്തിനശ്ശേരിയിലാണ് സംഭവം. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെ മുകുന്ദൻ്റെ സഹോദര ഭാര്യ ഇവർക്കുള്ള  ചായയുമായി വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വരാന്തയിൽ കൊല്ലപ്പെട്ടു കിടക്കുന്ന മുകുന്ദനെ കണ്ടത്.

Also Read- പാലക്കാട് മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

തുടർന്ന് നടത്തിയ പരിശോധനയിൽ അകത്ത് അച്ഛൻ ബാലകൃഷണനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പ്രമേഹരോഗിയായ മുകുന്ദന് കാലിൽ വ്രണമുണ്ടായതിനെ തുടർന്ന് പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്നു. ഈ കാൽ മുറിച്ചു മാറ്റണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിൽ മനംനൊന്താണ് അച്ഛൻ ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാരും ബന്ധുക്കളും കരുതുന്നു.

മുപ്പത്തിയൊമ്പതുകാരനായ മുകുന്ദൻ അവിവാഹിതനാണ്. വീട്ടിൽ അച്ഛനും മകനും മാത്രമാണ് താമസം. അമ്മ നേരത്തേ മരിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ രോഗിയായ മകൻ ദുരിതത്തിലാകുമെന്ന ആകുലതയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പാലക്കാട് എസ്പി ആർ വിശ്വനാഥ്  ഉൾപ്പടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Published by:Arun krishna
First published: