• HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുമാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിയുമായി വീടിന് മുകളിൽ പിതാവ്; അഞ്ചര മണിക്കൂറിന് ശേഷം കീഴ്പ്പെടുത്തി

ആറുമാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിയുമായി വീടിന് മുകളിൽ പിതാവ്; അഞ്ചര മണിക്കൂറിന് ശേഷം കീഴ്പ്പെടുത്തി

രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്

  • Share this:
    മലപ്പുറം (Malappuram) കോട്ടക്കലിൽ (Kottakkal) ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിയുമായി പിതാവ്. കുഞ്ഞുമായി അഞ്ചര മണിക്കൂർ വീടിന് മുകളില്‍ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണു സംഭവം. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് നിഗമനം.

    ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണ് പരാക്രമം നടത്തിയത്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്ക‌ു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവിൽ കുട്ടിയെ കൈമാറി. പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    കാമുകനൊപ്പം വീടുവിട്ട് മൂന്നാറിലെത്തിയ യുവതിയെ മുഖത്ത് സ്‌പ്രേ അടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം

    കാമുകനൊപ്പം മൂന്നാറിലെത്തിയ യുവതിയെ മുഖത്ത് സ്‌പ്രേ അടിച്ച് തട്ടിക്കൊണ്ടു പോകാന്‍ ബന്ധുക്കളുടെ ശ്രമം. തമിഴ്നാട് ശങ്കരന്‍കോവിലിലുള്ള 23 വയസ്സുകാരിയെ ആണ് തിങ്കളാഴ്ച രാത്രിയില്‍ ബന്ധുക്കള്‍ചേര്‍ന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖത്ത് സ്‌പ്രേ അടിച്ച് മയക്കിയശേഷം അവിടെ താമസിച്ചിരുന്ന വീട്ടില്‍നിന്ന് വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാനാണ് ബന്ധുക്കള്‍ ശ്രമിച്ചത്.

    ആറുമാസം മുമ്പാണ് യുവതി ബന്ധുക്കളറിയാതെ മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് സ്വദേശിക്കൊപ്പം മൂന്നാറിലെത്തിയത്. ഇവര്‍ മാട്ടുപ്പട്ടിയില്‍ താമസിച്ചുവരുകയായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ യുവതിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വീട്ടുകാര്‍ നിഷേധിച്ചു. തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍നിന്ന് ഇവര്‍ ഇറങ്ങിപ്പോയി.

    രാത്രി ഏഴിന് വീണ്ടുമെത്തി പെണ്‍കുട്ടിയോട് വീടിനുപുറത്തെത്താന്‍ ആവശ്യപ്പെട്ടു. പുറത്തുവന്ന യുവതിയുടെ മുഖത്ത് സ്‌പ്രേയടിച്ച് ബോധംകെടുത്തിയശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. മൂന്നാര്‍ പെരിയവരൈ പാലത്തിന് സമീപത്തെത്തിയപ്പോള്‍ യുവതിക്ക് ബോധംവന്നു. തുടര്‍ന്ന് യുവതി വാഹനത്തില്‍നിന്ന് പുറത്തേക്കുചാടി. വീഴ്ചയില്‍ യുവതിയുടെ കാലുകള്‍ക്ക് പരിക്കേറ്റു.

    അതേസമയം അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും വിവരം പൊലീസിനെയറിയിച്ചു. നാട്ടുകാര്‍ കൂടിയതോടെ, തമിഴ്നാട്ടില്‍നിന്നെത്തിയ വാഹനം മറയൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതിനിടയില്‍ മറയൂര്‍ ഭാഗത്തേക്കുപോയ ബന്ധുക്കള്‍ മടങ്ങിയെത്തി. യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു.
    Published by:Rajesh V
    First published: