• HOME
 • »
 • NEWS
 • »
 • crime
 • »
 • മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മകൾ FB live ഇട്ടു; പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു

മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മകൾ FB live ഇട്ടു; പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു

ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു

kottayam father nudity

kottayam father nudity

 • Share this:
  കോട്ടയം; മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടിൽ രമേശ്‌ ബാബുവിനെയാണ്(51) മണിമല പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക്‌ ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

  ഫേസ്ബുക്ക് ലൈവിൽ മകൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തുന്ന വ്യക്തമാണ്. കൂടാതെ ലൈംഗികച്ചുവയും അശ്ലീല സംഭാഷണവും നടത്തുന്നുണ്ട്. മകളെയും ഭാര്യയെയും പ്രതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

  ഫേസ്ബുക്ക് ലൈവിനൊപ്പം പ്രതിയുടെ മകൾ ഇട്ട കുറിപ്പ്

  കുറെ നാൾ ആയിട്ട് സഹിക്കുവാ.. സ്വന്തം മോളെ ആണ് തുണി ഉരിഞ്ഞു കാണിക്കുന്നേ..... (ഞങ്ങളെ )എന്നെയും മമ്മിയെയും കൊല്ലും എന്നാ ഭീഷണിയും ഉണ്ട്.... പ്രായം ആയ എന്റെ വല്യമ്മയെയും ഇടയ്ക്ക് ഇടയ്ക്ക് ഉപദ്രവിക്കാറുണ്ട്... ഞാൻ എന്താ ചെയ്യേണ്ടേ... സഹികെട്ടത് കൊണ്ട് ആ ഇങ്ങനെ ഒരു live വീഡിയോ ഇട്ടത്.... കുറെ കേസ് കൊടുത്തു.. But no രക്ഷ..... കുടിച്ചിട്ട് ചെയ്യുന്നേ അല്ലെ.... ഞങ്ങൾ എന്ത് ചെയ്യാനാ എന്നെക്കെയാ കേസ് കൊടുക്കുമ്പോൾ പറയുന്നേ.. അതോണ്ട് തന്നെ എന്റെ അച്ഛൻ, ഈ പ്രശ്നo ഉണ്ടാക്കുന്നയാൾക്ക് ഒരു മനുഷ്യനെയും പേടിയില്ല.... ഞാൻ ഒരു വിവാലാംഗ കൂടി ആണ്.. ഒരു കണ്ണിന് കാഴ്ച്ച ഇല്ലായെന്നും പറഞ്ഞും മാനസികമായി കുറെ അധികം വേദനിപ്പിക്കാറുണ്ട്.. മാത്രവുമല്ല മുച്ചിറി ഉള്ളത് കൊണ്ട് സംസാരിക്കുന്നതിലും pblms ഉണ്ട്. അതിന്റെ പേരിലും കുറെ അധികം കളിയാക്കലുകളും എല്ലാം ഉണ്ടാകാറുണ്ട്....😖😖😖😖😖😖😖കുടിച്ചു കഴിഞ്ഞു mummye ഒരുപാട് ഉപദ്രവിക്കുകയും അടിക്കുകയും എക്കെ ചെയ്യാറുണ്ട്... മകൾ ആയ എന്നോട് പോലും sex related ആയിട്ടുള്ള കാര്യങ്ങൾ ആണ് പറയുന്നത്.

  Also Read- മകന്‍റെ 'ജാതകദോഷം' പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജ്യോത്സൻ; 4 വയസുകാരനെ പിതാവ് തീ കൊളുത്തി കൊന്നു

  കൊല്ലം അഞ്ചാലുംമൂട്ടില്‍ ഉണ്ടായ ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ പിതാവ് മൂന്നാം ക്ലാസുകാരിയായ മകളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അയല്‍വീട്ടില്‍ കളിക്കാന്‍ പോയതിനാണ് മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചത്. അഞ്ച് ദിവസം മുമ്പ് പനയം പഞ്ചായത്തിലെ ഒരു കോളനിയില്‍ ആയിരുന്നു സംഭവം നടന്നത്. പൊള്ളലേറ്റ കുട്ടിയുടെ കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി മാറിയിരുന്നു. കഴിഞ്ഞദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

  പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാല്‍ വ്രണമായ അവസ്ഥയിലായിരുന്നു. കാലിന് എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടിയില്‍ നിന്ന് പൊള്ളലേറ്റതാണെന്നു പറയണമെന്ന് പിതാവ് മകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ആരോപണമുണ്ട്. അംഗന്‍വാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.
  Published by:Anuraj GR
  First published: