അമ്മയ്ക്ക് കാമുകനൊപ്പം താമസിക്കാൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു; ഒന്നര വർഷത്തിനു ശേഷം മകന്റെ വെളിപ്പെടുത്തൽ
ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയാണ് അമ്മയ്ക്കൊപ്പം ചേർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്.

murder
- News18 Malayalam
- Last Updated: October 25, 2019, 10:05 PM IST
ചാലക്കുടി: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് ഒന്നര വര്‍ഷത്തിന് ശേഷം മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടിയില്‍ ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയാണ് അമ്മയ്ക്കൊപ്പം ചേർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്.
വെളിപ്പെടുത്തലിനെ തുടർന്ന് ചാലക്കുടി കൊന്നക്കുഴി സ്വദേശിയായ ബാലുവിന്(19) എതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. 2018 മാര്‍ച്ചിലാണ് സംഭവം. മരപ്പലക കൊണ്ട്ത ലയ്ക്കടിയേറ്റ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരത്തില്‍ നിന്ന് വീണതാണെന്നായിരുന്നു ഡോക്ടറെ ധരിപ്പിച്ചിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബാബു മരിച്ചു. അപകട മരണമാണെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. അമ്മയ്ക്ക് കാമുകനെ വിവാഹം കഴിയ്ക്കാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ബാലു പൊലീസിന് നല്‍കിയിരിക്കുന്നത്.
Also Read ഫേസ്ബുക്കിലൂടെ വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട്ടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെതിരെ പോക്സോ
വെളിപ്പെടുത്തലിനെ തുടർന്ന് ചാലക്കുടി കൊന്നക്കുഴി സ്വദേശിയായ ബാലുവിന്(19) എതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Also Read ഫേസ്ബുക്കിലൂടെ വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട്ടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെതിരെ പോക്സോ