നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso | ഒന്‍പത് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പിതാവിന് 35 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

  Pocso | ഒന്‍പത് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പിതാവിന് 35 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

  ശാരീരിക  പ്രയാസങ്ങള്‍  അനുഭവപ്പെട്ട കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വനിതാ ഹെല്‍പ്പ് ലൈന്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് മൊഴി നല്‍കി കേസ് എടുക്കുകയായിരുന്നു.

  Pocso

  Pocso

  • Share this:
   തൊടുപുഴ: ഒന്‍പത് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഇരയാക്കിയ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ സ്വദേശിയും 41 കാരനുമായ പിതാവിനെയാണ് ശിക്ഷിച്ചത്.

   അമ്മ ജോലിക്ക് പോയപ്പോഴും സഹോദരന്‍ കളിക്കാന്‍ പോയപ്പോഴുമായി 2014 മെയ് 24നും അതിന് മുന്‍പ് പല തവണയും പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ശാരീരിക  പ്രയാസങ്ങള്‍  അനുഭവപ്പെട്ട കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ് ലൈന്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് മൊഴി നല്‍കി കേസ് എടുക്കുകയായിരുന്നു.

   അമ്മയും മുത്തശ്ശിയും ഉള്‍പ്പടെ 13 പ്രോസിക്യൂഷന്‍ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.

   പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ പീഡനത്തിന് പത്ത് വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ. പ്രതി കുട്ടിയുടെ പിതാവായതിനാല്‍ തന്നെ 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുകയായിരുന്നു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പതിനഞ്ചു വര്‍ഷം പ്രതി ജയില്‍വാസം അനുഭവിക്കണം.

   കുട്ടിക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാര ഫണ്ടില്‍ 5 ലക്ഷം രൂപ ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.

   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിന തടവ്

   കോട്ടയം: പ്രായടപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച(Rape) പിതിവിന് 30 വര്‍ഷം കഠിന തടവും(Jailed) ഒരു ലക്ഷം രൂപ പിഴയും. കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. കോട്ടയം(Kottayam) മുണ്ടക്കയത്താണ് സംഭവം. പെണ്‍കുട്ടിയെ മൂന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

   Also Read-Thiruvalla Rape Case | മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

   അയല്‍വാസിയായ സ്ത്രീയോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
   Published by:Karthika M
   First published: