• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടു പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് ഇരട്ട ജീവപര്യന്തം; പീഡനവിവരം വെളിപ്പെടുത്തിയത് അമ്മയുടെ മരണത്തിന് പിന്നാലെ

രണ്ടു പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് ഇരട്ട ജീവപര്യന്തം; പീഡനവിവരം വെളിപ്പെടുത്തിയത് അമ്മയുടെ മരണത്തിന് പിന്നാലെ

2007 മുതൽ 2017 വരെയുള്ള കാലയളവിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മൊഴി

  • Share this:
തൃശൂർ‌: രണ്ടു പെൺമക്കളെ പത്തുവർഷത്തോളമായി പീ‍ഡിപ്പിച്ച അച്ഛന് ഇരട്ടജീവപര്യന്തം. കുന്നംകുളം അതിവേഗ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. പെൺമക്കളിൽ ഒരാളെ പീഡിപ്പിച്ച കേസിലാണ് പിതാവിന് ഇരട്ടജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചത്.

Also Read-കോഴിക്കോട് 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു; നില ഗുരുതരം

2007 മുതൽ 2017 വരെയുള്ള കാലയളവിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെൺമക്കളുടെ മൊഴി നൽകിയിരുന്നു. അച്ഛനും അമ്മയും രണ്ടും പെൺമക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 2017ൽ അമ്മയുടെ മരണത്തിന് പിന്നാലെയാണ് പീഡനവിവരം മറ്റുള്ളവരോട് പെൺകുട്ടികൾ വെളിപ്പെടുത്തുകയായിരുന്നു.
Published by:Jayesh Krishnan
First published: