• HOME
 • »
 • NEWS
 • »
 • crime
 • »
 • Pocso Case | പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

Pocso Case | പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ മകളെ പീഡനത്തിനിരയാക്കിയത്

 • Last Updated :
 • Share this:
  പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ മകളെ പീഡനത്തിനിരയാക്കിയത്.

  അമ്മയെയും ആറു വയസുള്ള മകളെയും ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു


  ഡെറാഡൂണ്‍: ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗത്തിന്നിരയായി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലിയിലെ റൂര്‍ക്കിയിലാണ് സംഭവം. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്.

  Also Read- വിവാഹത്തിന് നിർബന്ധിച്ചു; 12-ാ൦ ക്ലാസുകാരിയായ കാമുകിയെ 21-കാരൻ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി

  രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നില്‍ക്കുമ്പോഴാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

  ബലാത്സംഗത്തിന് ഇരയായ സ്ത്രീ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

  വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയായിട്ടില്ല. ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

  Robbery |മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു

  കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. കണ്ണൂര്‍ പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടില്‍നിന്നാണ് 1.80 ലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

   Also Read- പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

  വീടിന്റെ മുകള്‍നിലയിലെ വാതില്‍ വഴിയാണ് രണ്ട് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. തുടര്‍ന്ന് സൗദത്തിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്ന ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചുനല്‍കണമെന്നും ഇല്ലെങ്കില്‍ അപായപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.

  തങ്ങളുടെ കൈയില്‍ ഒരു സ്‌പ്രേയുണ്ടെന്നും ഇത് പ്രയോഗിച്ചാല്‍ ബോധം പോകുമെന്നും മോഷ്ടാക്കള്‍ പറഞ്ഞു. മകളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടമ്മ പ്രാണരക്ഷാര്‍ഥം ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്ന് കടന്നുകളഞ്ഞു.

  മോഷ്ടാക്കളായ രണ്ടുപേരും മുഖംമൂടി ധരിച്ചിരുന്നതായാണ് വീട്ടമ്മയുടെ മൊഴി. കൈയില്‍ ഗ്ലൗസും കാലില്‍ ഷൂസും ധരിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
  Published by:Arun krishna
  First published: