കൊല്ലം: കരുനാഗപ്പള്ളിയില്‍ മകളെ ബലാത്സംഗം (Rape) ചെയ്ത കേസില്‍ പിതാവിന് 44 വര്‍ഷം തടവിനും 1.55 ലക്ഷം പിഴയും. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്.
പിഴത്തുകയില്‍ നിന്നും ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ 11 മാസം കൂടി അധിക ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
2014-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നിട് മാതാവിനെ ഓര്‍ത്ത് തീരുമാനത്തില്‍ നിന്ന് പിന്മാറുകയും സംഭവങ്ങള്‍ അമ്മയോട് തുറന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ശിവപ്രസാദ് കോടതിയില്‍ ഹാജരായി. ചവറ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.
Murder | സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്തു; 14കാരന്റെ തല അറുത്തെടുത്ത് യുവാക്കള്‍
മീററ്റ്: സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്ത പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 14 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നദീം(20), ഫര്മാന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ യുവാക്കളുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു.
പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് കുടുംബം മാറ്റിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന് ഇവരോട് തര്‍ക്കിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പോയ ഇവര്‍ പിന്നീട് 14 വയസുകാരന് ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Also Read-Arrest | ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം തട്ടി; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം ബെല്‍റ്റും വടികളും ഉപയോഗിച്ച് 14കാരനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കുട്ടിയുടെ തല അറുത്തെടുത്തു. തല അറുത്തെടുത്ത് ഉടലും തലയും രണ്ടിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.. തലയില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് അറുത്തെടുത്ത തല കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.