തൃശൂര്‍: ഒമ്പത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
Also read-പത്തനംതിട്ടയിൽ പോക്സോ കേസ് ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം നാടുവിട്ടു
2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം കണ്ടെത്തിയത് തുടര്‍ന്ന് വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് കൊല്ലമായി പിതാവിന്റെ ലൈംഗിക അതിക്രമം കൂടാതെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പ്രതി ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.