• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒൻപതു വയസുകാരനെ പുഴയിലേക്ക് എറിഞ്ഞു

news18india
Updated: August 24, 2018, 11:21 PM IST
ഒൻപതു വയസുകാരനെ പുഴയിലേക്ക് എറിഞ്ഞു
news18india
Updated: August 24, 2018, 11:21 PM IST
മലപ്പുറം: ഒൻപതു വയസുകാരനെ പിതൃസഹോദരൻ പുഴയിലേക്ക് എറിഞ്ഞു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. കഴിഞ്ഞ പതിമൂന്നാം തിയതി മുതലാണ് മേലാറ്റൂർ എടയാറ്റൂർ സ്വദേശി മുഹമ്മദ് സലീമിന്‍റെ മകൻ മുഹമ്മദ് ഷഹീനെ
കാണാതായത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പിതൃസഹോദരന്‍റെ വെളിപ്പെടുത്തൽ.

പ്രളയസമയത്ത് കടലുണ്ടി പുഴയിൽ തള്ളിയെന്നാണ് പിതൃസഹോദരൻ മുഹമ്മദിന്‍റെ വെളിപ്പെടുത്തൽ. ആനക്കയം പാലത്തിൽ നിന്ന് താഴേക്ക് എറിഞ്ഞുവെന്നാണ് പ്രതിയുടെ മൊഴി. കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടു പോയതെന്നും ഇയാൾ വെളിപ്പെടുത്തി. കുട്ടിയെ ആനക്കയം പാലത്തില്‍നിന്ന് ജീവനോടെ പുഴയിലേക്ക് എറിഞ്ഞെന്നാണ് പിതൃസഹോദരൻ മുഹമ്മദ് നൽകിയ മൊഴി.

മങ്കരത്തൊടി അബ്ദുള്‍സലീം-ഹസീന ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീനെ  ഓഗസ്റ്റ് 13 നാണ് കാണാതായത്.  സ്‌കൂളിനു സമീപത്തുനിന്ന് ഷഹീന്‍റെ സൈക്കിളും ആനക്കയത്തുനിന്ന് ബാഗും നേരത്തെ കണ്ടുകിട്ടിയിരുന്നു.

മുഹമ്മദിനൊപ്പം കുട്ടി ബൈക്കിൽ പോകുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും പുഴയിൽ തിരച്ചില്‍ നടത്തി.
Loading...
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ ആനക്കയത്തേക്കു കൊണ്ടുപോയെന്നും കാണാനില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് സൂചന.
First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍