• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസിന്റെ ഈ ഏഴു വീഴ്ചകള്‍ മുഖ്യമന്ത്രി എങ്ങനെ ന്യായീകരിക്കും?

news18
Updated: May 28, 2018, 11:20 PM IST
പൊലീസിന്റെ ഈ ഏഴു വീഴ്ചകള്‍ മുഖ്യമന്ത്രി എങ്ങനെ ന്യായീകരിക്കും?
news18
Updated: May 28, 2018, 11:20 PM IST
കോട്ടയം: എത്ര ന്യായീകരിച്ചാലും മറയ്ക്കാന്‍ കഴിയാതത്ര ഗുരുതര വീഴ്ചയാണ് കെവിന്റ കൊലപാതകത്തില്‍ പൊലീസിന്റ ഭാഗത്ത് നിന്നുണ്ടായത്. പൊലീസിന് തടയാന്‍ കഴിയുമായിരുന്ന കൊലപാതകമായിരുന്നു ഇത്. അവസാന അഭയ കേന്ദ്രമായ പൊലീസ് സ്റ്റേഷനിലെത്തി ഒരു പെണ്‍കുട്ടി നേരിട്ട് പരാതി പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല.

പൊലീസിന്റെ വീഴ്ച വളരെ വ്യക്തമായിട്ടും വോട്ടെടുപ്പ് ദിവസമായിട്ടും പൊലീസിന്റെ വീഴ്ച തുറന്നു പറയാന്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല.

വീഴ്ച ഒന്ന്:
കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയില്‍ ഇരുവരെയും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അവിടെ പൊലീസിന്റെ മുന്നില്‍ വച്ച് ബന്ധുക്കള്‍ നീനുവിനെ ബലമായി പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടും പൊലീസ് അനങ്ങിയില്ല.

വീഴ്ച രണ്ട്:
കെവിന് നേരെ അക്രമം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും വേണ്ട മുന്‍കരുതല്‍ എടുക്കാനോ അക്രമിക്കാന്‍ സാധ്യതയുളള അനുവിന്റെ ബന്ധുക്കളെ വിലക്കാനോ തയ്യാറായില്ല.

വീഴ്ച മൂന്ന്:
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കെവിന്റെ താമസസ്ഥലം ക്വട്ടേഷന്‍ സംഘം അക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി എന്ന് കെവിന്റെ അച്ഛന്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിട്ടും അനങ്ങിയില്ല.

വീഴ്ച നാല്:
എട്ട് മണിക്ക് കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനിലെത്തി തന്റെ സഹോദരനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസിനെ അറിയിച്ചിട്ടും പൊലീസ് ഗൗരവമായി എടുത്തില്ല.

വീഴ്ച അഞ്ച്:
പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പതിനൊന്നര മണിക്ക് മാത്രം. എന്നിട്ടും അന്വേഷണം നടത്തിയില്ല.

വീഴ്ച ആറ്:
കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ സംഘം കോട്ടയത്ത് ഉപേക്ഷിച്ചു. രണ്ട് മണിക്ക് അനീഷ് പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ കൈമാറിയപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുടെ പേര് പറഞ്ഞ് ഇപ്പോള്‍ അന്വേഷിക്കാനികില്ലെന്നായിരുന്നു എസ്‌ഐ എം എസ് ഷിബുവിന്റെ മറുപടി.

വീഴ്ച ഏഴ്:
മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം വൈകിട്ട് അഞ്ചിനാണ് കെവിനെ അന്വേഷിക്കണമെന്ന വിവരം പുനലൂര്‍ പൊലീസിന് കോട്ടയം പൊലീസ് കൈമാറുന്നത്.
First published: May 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍