• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

താമസം ആഡംബര ഫ്‌ളാറ്റലെന്ന് നുണ പറഞ്ഞു; എഫ്.ബിയില്‍ ആരെയും ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍; വലയിലാക്കിയത് നിരവധി പെണ്‍കുട്ടികളെ; 17 കാരിയുമായ മുങ്ങിയ കുമ്പളം സ്വദേശിയുടെ തട്ടിപ്പ് പൊളിച്ച് പൊലീസ്


Updated: September 19, 2018, 3:00 PM IST
താമസം ആഡംബര ഫ്‌ളാറ്റലെന്ന് നുണ പറഞ്ഞു; എഫ്.ബിയില്‍ ആരെയും ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍; വലയിലാക്കിയത് നിരവധി പെണ്‍കുട്ടികളെ; 17 കാരിയുമായ മുങ്ങിയ കുമ്പളം സ്വദേശിയുടെ തട്ടിപ്പ് പൊളിച്ച് പൊലീസ്

Updated: September 19, 2018, 3:00 PM IST
കോഴിക്കോട്: ഫേസ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കള്‍. അറിയപ്പെടുന്ന ഡി.ജെ. ആഡംബര കാറുകള്‍. താമസം കൊച്ചിയിലെ ആഢംബര ഫ്‌ളാറ്റില്‍. ന്യൂജെന്‍ സുന്ദരനാകാന്‍ ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത സ്റ്റൈലന്‍ ചിത്രങ്ങളും. എറണാകുളം സ്വദേശിയായ ഫയാസ് കബീര്‍ പെണ്‍സുഹൃത്തുക്കളെ വിശ്വസിപ്പിച്ചിരുന്നത് ഇങ്ങനെയൊക്കെയാണ്. ചോവായൂരില്‍ നിന്ന് 17 കാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായതോടെയാണ് ഇയാളുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞത്.

പൊലീസ് നടത്തിയ ആന്വേഷണത്തില്‍ കുമ്പളയിലെ രണ്ടു സെന്റ് വീട്ടിലാണ് താമസമെന്ന് വ്യക്തമായി. അഭിനയത്തിനൊപ്പം തികഞ്ഞ കലാകാരനാണെന്നും ഇയാള്‍ പ്രൊഫൈലില്‍ എഴുതിയിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ വലയില്‍ വീഴ്ത്തിയത്. നഗരത്തില്‍ കറങ്ങി നടന്നിരുന്നത് മോഷിടിച്ചെടുത്ത ബൈക്കില്‍.

പത്താംക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു; സ്കൂൾ അധികൃതർ ശ്രമിച്ചത് ഗർഭം അലസിപ്പിക്കാൻ

പത്ത് മാസമായി ഫയാസ് കോഴിക്കോട്ടെ ഒരു തൊഴില്‍ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഇതിനിടയിലാണു പതിനേഴുകാരിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണു നല്‍കിയിരുന്നത്. ഇതിനിടെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.  മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കള്ളക്കളി പുറത്തായത്.

നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂന്നു മാസം മുന്‍പ് എറണാകുളത്തെ ഷോറൂമില്‍നിന്നാണ് ഫയാസ് ബൈക്ക് കവര്‍ന്നത്. തുടര്‍ന്ന് വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിപ്പിച്ചായിരുന്നു കറക്കം.

ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണസംഘം ഇരുവരെയും മംഗലാപുരത്തുനിന്ന് പൊക്കിയത്.

 
First published: September 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...