HOME /NEWS /Crime / പുല്ലേപ്പടി കൊലപാതകം: വിരലടയാളത്തിലൂടെ കുടുങ്ങുമെന്ന് ആശങ്ക; പദ്ധതിയിട്ടത് കൈവെട്ടാന്‍ ഒടുവില്‍ കൊലപാതകം

പുല്ലേപ്പടി കൊലപാതകം: വിരലടയാളത്തിലൂടെ കുടുങ്ങുമെന്ന് ആശങ്ക; പദ്ധതിയിട്ടത് കൈവെട്ടാന്‍ ഒടുവില്‍ കൊലപാതകം

കൂട്ടുപ്രതിയുടെ വിരലടയാളത്തിലൂടെ കുടുങ്ങുമെന്ന് ആശങ്ക. പദ്ധതിയിട്ടത് കൈവെട്ടാന്‍,ഒടുവില്‍ കൊലപാതകം .മോഷണവും കൊലപാതകവും ഒറ്റക്കേസിലൂടെ തെളിഞ്ഞതില്‍ പോലീസിനും ആശ്വാസം.

കൂട്ടുപ്രതിയുടെ വിരലടയാളത്തിലൂടെ കുടുങ്ങുമെന്ന് ആശങ്ക. പദ്ധതിയിട്ടത് കൈവെട്ടാന്‍,ഒടുവില്‍ കൊലപാതകം .മോഷണവും കൊലപാതകവും ഒറ്റക്കേസിലൂടെ തെളിഞ്ഞതില്‍ പോലീസിനും ആശ്വാസം.

കൂട്ടുപ്രതിയുടെ വിരലടയാളത്തിലൂടെ കുടുങ്ങുമെന്ന് ആശങ്ക. പദ്ധതിയിട്ടത് കൈവെട്ടാന്‍,ഒടുവില്‍ കൊലപാതകം .മോഷണവും കൊലപാതകവും ഒറ്റക്കേസിലൂടെ തെളിഞ്ഞതില്‍ പോലീസിനും ആശ്വാസം.

  • Share this:

    കൊച്ചി: കൂട്ടുപ്രതിയിലൂടെ പോലീസ് തന്നിലേയ്‌ക്കെത്തുമെന്ന മുഖ്യപ്രതിയുടെ ആശങ്കയാണ് പുല്ലേപ്പടി കൊലപാതകത്തിന് കാരണമായതെന്ന് പോലീസ്. മരിച്ച ജോബിയും ഡിനോയിയും ചേര്‍ന്നാണ് ഡിനോയിയുടെ പിതൃസഹോദരന്റെ വീട്ടില്‍ നിന്നും 130 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമടക്കം നിരവധി പേരുടെ വിരലടയാളം സ്ഥലത്തുനിന്നും പോലീസ് ശേഖരിച്ചിരുന്നു.

    ഇവയുടെ സൂക്ഷ്മമായ പരിശോധനയിലൂടെ ജോബിയിലേക്ക് പോലീസ് എത്തുമെന്ന് ഡിനു ഭയന്നു. വിരലടയാളം ഇല്ലാതാക്കുന്നതിനായി ജോബിയുടെ കൈവെട്ടിമാറ്റുന്നതിനാണ് ആദ്യമാലോചിച്ചത്. എന്നാല്‍ പിന്നീടെതെങ്കിലും സമയത്ത് ജോബി കാര്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ആശങ്കയില്‍ വകവരുത്താന്‍ തന്നെ തീരുമാനിച്ചു.

    പുതുവത്സര തലേന്നാണ് പുതുക്കലവട്ടം സ്വദേശിയുടെ വീട്ടില്‍ മോഷണം നടന്നത്. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തെളിവുശേഖരത്തിലടക്കം ഡിനോയി സഹായവും ചെയ്തു നല്‍കിയിരുന്നു. സ്ഥലത്തുനിന്നും മണം പിടിയ്ക്കാന്‍ പോലീസ് നായയുമായി ഉദ്യോഗസ്ഥനോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.

    വീട്ടില്‍ നിന്നും അപഹരിച്ച 130 പവന്‍ സ്വര്‍ണ്ണാഭരണത്തില്‍ 7 പവന്‍ സ്വര്‍ണ്ണം രണ്ടുലക്ഷം രൂപയ്ക്ക് പ്രതി വിറ്റിരുന്നു. ഈ പണവും വിറ്റ സ്വര്‍ണ്ണവും പോലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെയാണ് പുല്ലേപ്പടിയിലെ ഉപേക്ഷിയ്ക്കപ്പെട്ട റെയില്‍വേട്രാക്കില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹം.

    ഇതിനു പിന്നാലെയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട ഡിനോയ് പോലീസ് പിടിയിലായത്. കൂട്ടുപത്രികളേക്കുറിച്ചുള്ള വിശദമായ ചോദ്യം ചെയ്യലില്‍ ജോബിനെ വകവരുത്തിയതായി ഇയാള്‍ സമ്മതിയ്ക്കുകയായിരുന്നു. നിലവില്‍ കവര്‍ച്ചയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നതെന്ന് പോലീസ് അറിയിച്ചു. കോടതിയുടെ അനുമതിയോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

    മോഷണമുതല്‍ ഒളിപ്പിയ്ക്കുന്നതിനും തെളിവുനശിപ്പിയ്ക്കുന്നതിനും ഒത്താശ ചെയ്ത പ്രദീപ് മണിലാല്‍ ട്രാന്‍സ്ജണ്ടറായ സുലു എന്നിവരും പിടിയിലായി. ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്ലാസിഡും കുടുംബവും ഡിനോയിയുടെ വീട്ടിലെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് പ്ലാസിഡിന്റെ വീട്ടില്‍ മോഷണം നടത്തിയത്. പ്ലാസിഡിന്റെ മകളുടെ വിവാഹത്തനായി കരുതിയതായിരുന്നു സ്വര്‍ണ്ണം. ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിന് പ്ലാസിഡ് അഞ്ചുലക്ഷം രൂപ സംഭാവനയും നല്‍കിയിരുന്നു.

    സംഭവദിവസം ജോബിയ്ക്ക് മദ്യം നല്‍കിയശേഷം തലയ്ക്ക് പിന്നില്‍ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് റെയില്‍ പാളത്തിലിട്ട് പെട്രോളൊഴിച്ചു കത്തിയ്ക്കുകയായിരുന്നു.

    First published:

    Tags: Arrest, Kochi, Kochi murder, Murder