• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശല്യം സഹിക്കാനായില്ല; 27 കാരന്റെ ജനനേന്ദ്രിയം വീട്ടമ്മ മുറിച്ചുമാറ്റി

News18 Malayalam
Updated: December 27, 2018, 11:46 AM IST
ശല്യം സഹിക്കാനായില്ല; 27 കാരന്റെ ജനനേന്ദ്രിയം വീട്ടമ്മ മുറിച്ചുമാറ്റി
News18 Malayalam
Updated: December 27, 2018, 11:46 AM IST
മുംബൈ: ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച 27കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

രണ്ടു പേരുടെ സഹായത്തോടെ 42 കാരിയായ സ്ത്രീയാണ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നു പൊലീസ് പറഞ്ഞു.

Also Read-ഒമ്പതാം ക്ലാസുകാരിയെ സഹോദരൻ ഒരുവർഷമായി പീഡിപ്പിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നാടുവിട്ടു

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവിനോടും 42 കാരിയായ സ്ത്രീയെ തനിക്ക് ഇഷ്ടമാണെന്ന് യുവാവ് പറഞ്ഞിരുന്നു. ഇതേച്ചൊല്ലി ഭര്‍ത്താവ് വഴിക്കിട്ടിരുന്നതായും സ്ത്രീ പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് യുവാവിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി തേജസ് മാത്രേ(22), പര്‍വീണ്‍ കെനിയ(25) എന്നിവരെയും  ഒപ്പം കൂട്ടി. ചൊവ്വാഴ്ച രാത്രി യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് ആക്രമിച്ചതെന്നും ഇവര്‍ പറയുന്നു.

Also Read-ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ഒപ്പമുണ്ടായിരുന്ന സഹായികള്‍ യുവാവിനെ പിടിച്ചു വച്ചെന്നും താന്‍ തന്നെയാണ് ജനനനേന്ദ്രിയം മുറിച്ചതെന്നും സ്ത്രീ പൊലീസിനോട് സമ്മതിച്ചു.

അവശനിലയിലായ യുവാവിനെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരാതിയില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Loading...

First published: December 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...