നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault on Flight വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം; പെരിന്തൽമണ്ണ സ്വദേശിക്ക് എതിരെ കേസ്

  Sexual Assault on Flight വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം; പെരിന്തൽമണ്ണ സ്വദേശിക്ക് എതിരെ കേസ്

  യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സ്വദേശിക്ക് എതിരെ കേസെടുത്തു

  കോഴിക്കോട് വിമാനത്താവളം

  കോഴിക്കോട് വിമാനത്താവളം

  • Share this:
  വിമാനയാത്രക്കിടെ  സഹയാത്രികൻ തന്നോട് ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതി.തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിക്ക് എതിരെ കരിപ്പൂർ പൊലീസ് കേസെടുത്തു. ഒമാനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യുവതിയാണ് യാത്രക്കിടെ സഹയാത്രികനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി പരാതി നൽകിയത്.

  ഇന്നലെ രാത്രി 10.55നാണ് യുവതി ഒമാനിൽ നിന്ന് കോഴിക്കോടേക്ക് യാത്ര തിരിച്ചത്. രാവിലെ 4.30ന് വിമാനം കരിപ്പൂരിലെത്തി.  തൊട്ടടുത്ത സീറ്റിൽ ഇരുന്ന സഹയാത്രികൻ യാത്രയിലുടനീളം ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.

  TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

  അതിക്രമം നേരിട്ട സമയത്തു തന്നെ കാബിൻ ക്രൂ വിനോടും പിന്നീട് യുവതിയുടെ ഭർത്താവ് ഒമാൻ എയർ വിമാനഅധികൃതരോട് പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നാണ് ഇവരുടെ ആക്ഷേപം. കരിപ്പൂരിൽ എത്തിയ ശേഷം യുവതി പോലീസ് എയ്ഡ് പോസ്റ്റിലും പരാതി നൽകി. രേഖാമൂലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം.

  യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇദ്ദേഹം പൊലീസിനും ടെർമിനൽ മാനേജർക്കും  ഇമെയിൽ വഴി പരാതി നൽകിയിരുന്നു. സഹയാത്രികന്റെ സീറ്റ് നമ്പർ ഉൾപ്പടെ ഒമാൻ എയർ അധികൃതർക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസ്.
  Published by:Rajesh V
  First published:
  )}