• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING: വനിതാ തഹസിൽദാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു

Female Tahsildar set ablaze by a farmer | വനിതാ തഹസിൽദാരെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു

News18 Malayalam | news18-malayalam
Updated: November 4, 2019, 4:38 PM IST
SHOCKING: വനിതാ തഹസിൽദാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
വനിതാ തഹസിൽദാരെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചില അഭിപ്രായ ഭിന്നതകൾ കൊലപാതകത്തിലേക്ക് കലാശിച്ചുവെന്ന് പോലീസ് നിഗമനം. ഹൈദരാബാദിലെ അബ്ദുല്ലപൂർമേട്ട് എന്ന സ്ഥലത്താണ് സംഭവം. വിജയാ റെഡിയാണ് കൊല്ലപ്പെട്ടത്. സുരേഷ് എന്നയാളാണ് കൊലപാതകം നടത്തിയത്.

വിജയാ റെഡ്‌ഡി സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ടു സഹ പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോരെല്ലി ഗ്രാമത്തിലെ കർഷകനാണ് പോലീസ് പിടിയിലായ സുരേഷ്. ഉച്ചക്ക് ഒന്നരയോടെ ഓഫീസിലെത്തിയ ഇയാൾ തഹസില്ദാരുമായി ഏകദേശം അരമണിക്കൂറോളം സംസാരിച്ചിരുന്നു. വാതിൽ അകത്ത് നിന്നും ബന്ധിച്ച ശേഷമാണ് ഇയാൾ കൃത്യം നടത്തിയതെന്ന് പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍