നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഏതന്വേഷണവും നേരിടാൻ തയ്യാർ'; ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ

  'ഏതന്വേഷണവും നേരിടാൻ തയ്യാർ'; ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ

  ചികിത്സയ്ക്കും മറ്റാവശ്യങ്ങളും  കഴിഞ്ഞുള്ള  തുക മറ്റു രോഗികൾക്ക് നൽകാമെന്ന് പരാതിക്കാരിയുമായി ധാരണയുണ്ടായിരുന്നതായും ഫിറോസ് പറഞ്ഞു.

  ഫിറോസ്, വർഷ

  ഫിറോസ്, വർഷ

  • Share this:
  കൊച്ചി. ചികിത്സാ  സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിന്റെ മൊഴിയെടുത്തു.

  ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും  താൻ ആരെയും ഭീഷണിപ്പെടുത്തിയട്ടില്ലെന്നും ഫിറോസ് പറഞ്ഞു .കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. തനിക്കെതിരെ പെൺകുട്ടി പരാതിയും പറഞ്ഞിട്ടില്ല. ചികിത്സയ്ക്കും മറ്റാവശ്യങ്ങളും  കഴിഞ്ഞുള്ള  തുക മറ്റു രോഗികൾക്ക് നൽകാമെന്ന് പരാതിക്കാരിയുമായി ധാരണയുണ്ടായിരുന്നതായും ഫിറോസ് പറഞ്ഞു.

  Also Read- ആരാണ് ഫിറോസ് കുന്നംപറമ്പിൽ? എന്താണ് ഈ വിവാദം

  കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിക്ക്‌ മുന്നിൽ ഹാജരായ ഫിറോസിൽ നിന്നുമുള്ള മൊഴിയെടുപ്പ് മൂന്നു മണിക്കൂർ നീണ്ടു. അമ്മയുടെ ചികിത്സയ്ക്ക്  സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വർഷയുടെ  പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഫിറോസ് കുന്നംപറമ്പിലിനെ വിളിച്ചു വരുത്തിയത്.

  Aslo Read- ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് പരാതി; ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസ്

  ചികിത്സാ സഹായവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതായി പോലീസ് പറഞ്ഞു. ഫിറോസിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ വർഷയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും.
  TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
  ഫിറോസ് കുന്നുംപറമ്പിൽ അടക്കം ആരോപണം ഉയർന്നിരിക്കുന്ന എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കുമെന്ന് നേരത്തെ  ഐ ജി  വിജയ് സാഖറെ പറഞ്ഞിരുന്നു.
  Published by:Anuraj GR
  First published: