നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kondotty Rape Attempt | മലപ്പുറത്ത് 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പതിനഞ്ച് വയസുകാരന്‍; കുറ്റം സമ്മതിച്ച് പ്രതി

    Kondotty Rape Attempt | മലപ്പുറത്ത് 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പതിനഞ്ച് വയസുകാരന്‍; കുറ്റം സമ്മതിച്ച് പ്രതി

    സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്

    പ്രദേശത്ത് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്

    പ്രദേശത്ത് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്

    • Share this:
      മലപ്പുറം: കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ച് വയസുകാരന്‍ പിടിയില്‍. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

      പ്രതിയുടെ ശരീരത്തിലുണ്ടായ മുറിവേറ്റ പാടുകളെപ്പറ്റി ചോദിച്ചതിന് പട്ടി ഓടിച്ചപ്പോള്‍ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

      ഒക്ടോബർ 25 തിങ്കളാഴ്ചയാണ് സംഭവം. ആളൊഴിഞ്ഞ വഴിയിൽ വച്ചാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകിൽ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച് 50 മീറ്ററോളം ദൂരം പെൺകുട്ടിയെ വലിച്ചിഴച്ചു. തുടർന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കുട്ടിയുടെ കൈകൾ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു. കുതറി മാറി ഓടിയ പെൺകുട്ടി അടുത്ത വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടത്.

      "പെൺകുട്ടി പേടിച്ച് വിറയ്ക്കുകയായിരുന്നു. വസ്ത്രങ്ങൾ കീറിയിരുന്നു. ഏറെസമയം ആശ്വസിപ്പിച്ചാണ് എന്തെങ്കിലും പറയാൻ തന്നെ കഴിഞ്ഞത്.  പിന്നീട് ഞങ്ങൾ കുളിപ്പിച്ച്, വസ്ത്രം മാറ്റി അശുപത്രിയിൽ കൊണ്ടുപോയി," പ്രദേശവാസിയായ ഫാത്തിമ ടീച്ചർ പറഞ്ഞു. "അടുത്തെവിടെയോ ഉള്ള ആളാണ്. വെളുത്ത്, തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് എന്നാണ് കുട്ടി പറഞ്ഞത്," അവർ കൂട്ടിച്ചേർത്തു.

      ഇത്രയും കാലത്തിനിടയിൽ ഇവിടെ, ഈ മേഖലയിൽ ഇങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് പ്രദേശവാസി കൂടിയായ മുനിസിപ്പൽ കൗൺസിലർ ഫാറൂഖ്. "ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. പറഞ്ഞു കേട്ടിടത്തോളം ഇവിടെ എല്ലാം പരിചയമുള്ള ആൾ തന്നെയാണ്. അടുത്തുള്ള സ്ഥലങ്ങളിലെയെല്ലാം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്.

      "പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും എല്ലാം മുൻകൈ എടുത്തത് ഇദ്ദേഹമാണ്. പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും, പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി.

      "കുട്ടിക്ക് പരിക്കുണ്ട്. പക്ഷേ ഇപ്പൊൾ ആശങ്കയുണ്ടാക്കുന്ന അവസ്ഥയില്ല. ഇതിന് മുൻപ് ആരും പെൺകുട്ടിയെ ശല്യം ചെയ്തതായി വിവരം ഒന്നുമില്ല," അദ്ദേഹം പറഞ്ഞു.
      Published by:Karthika M
      First published:
      )}