നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിഴിഞ്ഞത്തെ റിസോർട്ടിൽ ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ ഇരുപതോളം പേർ പിടിയിൽ

  വിഴിഞ്ഞത്തെ റിസോർട്ടിൽ ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ ഇരുപതോളം പേർ പിടിയിൽ

  കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തിൽ ആയതിനാൽ ചോദ്യം ചെയ്യലിന് തടസ്സമുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു...

  DJ-Party

  DJ-Party

  • Share this:
   അരുൺ മോഹൻ

   തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പടെ 20 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്റ്റാമ്പ്, എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരക്കാട്ട് റിസോർട്ടിൽ നിന്നാണ് ലഹരി വസ്തുക്കളുമായി സ്ത്രീകൾ ഉൾപ്പെടെ 20 പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

   നിർമ്മാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവർ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്. ഇന്നലെയും ഇന്നും ആയിട്ടാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. എക്സൈസ് എൻഫോഴ്സ്മെൻറിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുഖ്യ പ്രതികൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട് എന്നും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമായി പറയാൻ കഴിയു എന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

   ആര്യനാട് സ്വദേശി അക്ഷയ് മോഹന്റ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാളെയും സഹായിയായ ഷാൻ പീറ്ററിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് ഡിജെ പരിപാടി സംഘടിപ്പിച്ചത്.

   റിസോർട്ടിൽ മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ലെന്നും, ബോട്ട് മാർഗം മാത്രമേ റിസോർട്ടിൽ എത്താനാവൂ എന്നിരിക്കെ ബോട്ട് സൗകര്യം ഉൾപ്പെടെ ഒരുക്കി നൽകിയ റിസോർട്ട് അധികൃതരുടെ ഉദ്ദേശശുദ്ധിയും സംശയ നിഴലിലാണ്. മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു അക്ഷയ് മോഹൻ. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തിൽ ആയതിനാൽ ചോദ്യം ചെയ്യലിന് തടസ്സമുണ്ട്.

   മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശം

   വിഴിഞ്ഞത്ത് (Vizhinjam) അമ്മ മകനെ  കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശം. 2020 സെപ്തംബർ 14 നാണ് വിഴിഞ്ഞം സ്വദേശി സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണം എന്നായിരുന്നു  വീട്ടുകാർ പറഞ്ഞത്. തിടുക്കത്തിൽ മൃതദ്ദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശമാണ് കേസിൻ്റെ ഗതി മാറ്റിയത്.

   Also Read- അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല; കടയ്ക്കാവൂർ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി

   തുടർന്ന് അസ്വഭാവിക മരണത്തിന്  കേസെടുത്ത പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ കോവിഡ് ടെസ്റ്റിന് അയച്ചെന്നാണ് പൊലീസ് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. തുടർന്നാണ് ഇന്നലെ പ്രതി നാദിറയെ അറസ്റ്റ് ചെയ്തത്.

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ എതിർത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ  പിടിച്ച് തള്ളിയിട്ട ശേഷം മകളെ നാദിറ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ എത്തി. എന്നാൽ പരാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിലെത്തിയപ്പോൾ മകൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികളോട് മകൻ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പൊലീസിന് കിട്ടിയത്.
   Published by:Anuraj GR
   First published: