• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ അച്ഛനും മക്കളും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Attack | തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ അച്ഛനും മക്കളും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ ബാലരാമപുരം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

  • Share this:
    തിരുവനന്തപുരം: തുറിച്ചുനോക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ക്കു വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ ബാലരാമപുരം പോലീസ് (Police) അറസ്റ്റു ചെയ്തിട്ടുണ്ട്.

    ബുധനാഴ്ചയാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്.വഴിമുക്കില്‍ ഓഡിറ്റോറിയത്തിനു സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന ചാമവിള വീട്ടില്‍ മഹേഷ്, അതുവഴി വരുകയിരുന്ന ആഷിഖിനെ തുറിച്ചു നോക്കിയതായും തുടര്‍ന്ന് ചോദ്യംചെയ്ത ആഷിഖിനെ മഹേഷ് മര്‍ദിച്ചതായാണ് വിവരം.

    സംഭവത്തിന് ശേഷം ആഷിഖ് സുഹൃത്ത് അമീറിനെയും കൂട്ടി മഹേഷിന്റെ വീട്ടിലെത്തികയും വാക്കുതര്‍ക്കത്തില്‍  ഏർപ്പെടുകയും ചെയ്തു. ഈ വാക്കുതര്‍ക്കമാണാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മഹേഷും സഹോദരന്‍ വിഷ്ണുവും അച്ഛന്‍ ശിവനും ചേര്‍ന്ന് ആഷിഖ്,അമീര്‍ എന്നിവരെ മര്‍ദ്ദിക്കുകയായിരുന്നു.

    തര്‍ക്കത്തിനിടയില്‍ നിയാസിനെ ശിവന്‍ വെട്ടുകത്തികൊണ്ട് തലയിലും കൈപ്പത്തിയിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇരുവിഭാഗവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Councillor Arrested| കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന്

    വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കൊച്ചി കോർപറേഷനിലെ (Kochi Corporation)  കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ ടിബിൻ ദേവസി അറസ്റ്റിൽ. രണ്ടുലക്ഷം രൂപ  ടിബിൻ നിർബന്ധപൂർവ്വം അക്കൗണ്ടിൽ വാങ്ങി. 20 ലക്ഷം രൂപ നൽകണമെന്ന് കരാറുണ്ടാക്കുകയും ചെയ്തു.

    കൊച്ചി കോർപ്പറേഷൻ 30 ാം വാർഡ് വാത്തുരുത്തിയിലെ കൗണ്‍സിലറാണ് ടിബിൻ ദേവസി. ടിബിന്റെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയായ ഫയാസും പരാതിക്കാരനായ കാസർകോട് സ്വദേശി കൃഷ്ണമണിയും ഖത്തറിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.

    ഫയാസിന് കൃഷ്ണമണി 40 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ഈ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ടിബിനും ഫയാസും ഷമീറും ഇടപ്പള്ളിയിലെ കൃഷ്ണമണിയുടെ ഓഫീസിലെത്തി. പണം നൽകണമെന്നാവശ്യപ്പെട്ട് ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് മർദ്ദിച്ചു. തുടർന്ന് കൃഷ്ണമണിയുടെ ഭാര്യ പിതാവ് ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.

    ഈ സമയം ഭാര്യാപിതാവിനെ ഭീഷണിപ്പെടുത്തി ടിബിൻ തന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ മാറ്റി. 20 ലക്ഷം രൂപ നൽകാനുണ്ടെന്ന് കരാറുണ്ടാക്കി. കൃഷ്ണമണി നൽകിയ പരാതിയിലാണ് പോലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെങ്കിൽ സംഘടന നടപടിയെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ടിറ്റോ ആന്റണി പറഞ്ഞു. മർദ്ദനമേറ്റ കൃഷ്ണമണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
    Published by:Jayashankar AV
    First published: