HOME » NEWS » Crime » FILM DIRECTOR ARRESTED FOR RAPING 10 YEAR OLD GIRL AFTER PROMISING TO GIVE HER A CHANCE IN MOVIES

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; സംവിധായകൻ അറസ്റ്റിൽ

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 17, 2021, 9:45 AM IST
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; സംവിധായകൻ അറസ്റ്റിൽ
News 18 Malayalam
  • Share this:
തിരുവനന്തപുരം: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിലായി. ആറ്റിങ്ങൽ കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായർ (47) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ 13 വയസുള്ള പെൺകുട്ടിയെ ഇയാൾ മൂന്ന് വർഷങ്ങൾക്ക് മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി.

പെൺകുട്ടിയെ ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്തായ ശ്രീകാന്ത് മൂന്ന് വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

Also Read- അമ്മയെ കൊന്നു തിന്ന 28കാരന് തടവു ശിക്ഷ; കൊലപാതകത്തിന് 15 വർഷം

ഭയന്നുപോയ പെൺകുട്ടി, സംഭവം ആരോടും പറയാതെ തനിക്ക് സിനിമയിൽ അഭിനയിക്കണ്ട എന്ന് മാത്രമാണ് വീട്ടിൽ പറഞ്ഞിരുന്നത്. ഇപ്പോൾ നടന്ന കൗൺസിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. അറസ്റ്റിലായ ശ്രീകാന്ത് എസ് നായർ 2018 ൽ വണ്ടർ ബോയ്സ് എന്ന സിനിമയും 2020ൽ ദി റോങ് ടേൺ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.

Also Read- മാസ്ക് ധരിച്ചില്ല; 33കാരിയെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ ബലാത്സംഗം ചെയ്തു

മറ്റൊരു സംവത്തിൽ അബേധാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചവറ തെക്കുംഭാഗം സജിഭവനത്തിൽ സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതി രാത്രി 11നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പഞ്ചായത്തിന് വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന, തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്ന് സജിക്കുട്ടൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ബന്ധുവായ യുവതി കൂടി ആംബുലൻസിൽ കയറിയത്.

Also Read- വീട്ടുവളപ്പിൽ വിത്തുപാകി കഞ്ചാവ് കൃഷി; ശിവമൂലിയെന്ന ഔഷധ സസ്യമെന്ന് വീട്ടുടമ

യാത്രയ്ക്കിടെ കയ്യുറ എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തെക്കുംഭാഗത്തുനിന്നാണ് സജിക്കുട്ടനെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.
Published by: Rajesh V
First published: June 17, 2021, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories