സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; നിർമ്മാതാവ് ആൽവിൻ ആന്റണി ഒളിവിലെന്ന് പൊലീസ്

ശനിയാഴ്ച്ചയാണ് ആൽവിൻ ആൻ്റണിക്കെതിരെ ഇരുപതുകാരി പരാതി നൽകിയത്.

News18 Malayalam | news18-malayalam
Updated: July 20, 2020, 8:13 PM IST
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; നിർമ്മാതാവ് ആൽവിൻ ആന്റണി ഒളിവിലെന്ന് പൊലീസ്
ആൽവിൻ ആന്റണി
  • Share this:
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ നിര്‍മ്മാതാവ് ആല്‍വിൻ ആന്റണി ഒളിവിൽ. പ്രതിക്കായി തെരച്ചിൽ നടത്തിയെന്ന്  എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച്ചയാണ് ആൽവിൻ ആൻ്റണിക്കെതിരെ ഇരുപതുകാരി പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നാല് തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ആൽവിൻ ആന്റണിയുടെ പനമ്പള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും പൊലീസ് പരിശോധന നടത്തി. എന്നാൽ ആല്‍വിനെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഇരുപതുകാരിയായ പരാതിക്കാരി. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു നാല് തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി നൽകിയിട്ടുള്ളത്. രണ്ടുദിവസം മുമ്പാണ് പെൺകുട്ടി പരാതി നൽകിയത്.
TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം.

ഡാഡി കൂൾ, ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് ആൽവിൻ ആന്റണി.

സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൌച്ച് എന്ന പ്രവണത കുറച്ചുനാൾ മുമ്പ് ഇന്ത്യൻ സിനിമാരംഗത്തെ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലും സമാനമായ വിവാദം ഉണ്ടായിരിക്കുന്നു.
Published by: Aneesh Anirudhan
First published: July 20, 2020, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading