കൊച്ചി: വിവാഹം വാഗ്ദാനം നൽകി യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സിനിമയിലെ സാങ്കേതികപ്രവർത്തകൻ അറസ്റ്റിലായി. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ ഗഫാർ അഹമ്മദി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. നടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഗഫാർ അഹമ്മദി അറസ്റ്റിലായത്.
സിനിമാ ലൊക്കേഷനിൽവെച്ചാണ് യുവതിയെ ഗഫാർ അഹമ്മദി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ഇയാൾ വിവിധ സ്ഥളങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെയാണ് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്റ്റാഗ്രാം വഴി പരിചയം; യുവാവിനെ വിളിച്ചുവരുത്തി പണവും മൊബൈലും കവർന്നു; യുവതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ
ഇൻസ്റ്റാഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ കോഴിക്കോട്ട് അറസ്റ്റിലായി. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എ എന്നിവരാണ് പിടിയിലായത്. കാസർകോട് സ്വദേശിയുമായി അടുപ്പം സ്ഥാപിച്ച യുവതി ഇയാളെ കോഴിക്കോടേക്ക് വിളിച്ചുവരുത്തുകയും തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ വച്ച് യുവാവിന്‍റെ പണവും മൊബൈല്‍ ഫോണും യുവതിയും ഒപ്പമുണ്ടായിരുന്നയാളും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു.
കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് അനീഷ ബന്ധം സ്ഥാപിച്ചത്. കോഴിക്കോട് വന്നാൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് യുവതി പരാതിക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൈയവശമുണ്ടായിരുന്ന പണവും മൊബൈൽഫോണും തട്ടിയെടുക്കുകയും ചെയ്തു.
ഇതോടെ യുവാവ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായിരുന്ന പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജയശ്രീ, അനില്‍കുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജാത എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Rape, Sexual abuse