• HOME
  • »
  • NEWS
  • »
  • crime
  • »
  • സിനിമാ നിർമ്മാതാവിനൊപ്പം കാറിൽ അപരിചിതയായ സ്ത്രീ; തടയാൻ ശ്രമിച്ച ഭാര്യയെ ഇടിച്ചുവീഴ്ത്തി

സിനിമാ നിർമ്മാതാവിനൊപ്പം കാറിൽ അപരിചിതയായ സ്ത്രീ; തടയാൻ ശ്രമിച്ച ഭാര്യയെ ഇടിച്ചുവീഴ്ത്തി

കാറിടിച്ചുവീഴ്ത്തിയ നിർമ്മാതാവിന്‍റെ ഭാര്യയുടെ കാലുകൾക്കും കൈയ്ക്കും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു

Filmmaker_car_hits_Wife

Filmmaker_car_hits_Wife

  • Share this:
പ്രശസ്ത സിനിമാ നിർമ്മാതാവിനൊപ്പം അപരിചിതയായ സ്ത്രീയെ കണ്ടെത്തിയതോടെ തടയാർ ശ്രമിച്ച ഭാര്യയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ചലച്ചിത്ര നിർമ്മാതാവ് കമൽ കിഷോർ മിശ്രമയാണ് ഭാര്യയെ ഇടിച്ചുവീഴ്ത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാർ കൊണ്ട് ഇടിച്ചുവീഴ്ത്തിയെന്ന ഭാര്യയുടെ പരാതിയിൽ കമൽ കിഷോർ മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ഒക്ടോബർ 19 ന് സബർബൻ അന്ധേരിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ നടന്ന സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ ഭാര്യക്ക് പരിക്കേറ്റു.

'ദേഹതി ഡിസ്കോ' എന്ന ഹിന്ദി ചിത്രത്തിന്റെ നിർമ്മാതാവാണ് മിശ്ര. വീട്ടിൽനിന്ന് പുറത്തുപോയ ഭർത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് പാർക്കിംഗ് ഏരിയയിൽ മറ്റൊരു സ്ത്രീയുമായി കാറിൽ അയാളെ കണ്ടതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.


ഇതോടെ കാർ തടഞ്ഞു ബഹളം വെച്ചപ്പോൾ തന്നെ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നുവെന്ന് കമൽ കിഷോർ മിശ്രയുടെ ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സിനിമാ നിർമ്മാതാവിന്റെ ഭാര്യ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതായി അംബോലി പോലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.

കാറിടിച്ചുവീഴ്ത്തിയ നിർമ്മാതാവിന്‍റെ ഭാര്യയുടെ കാലുകൾക്കും കൈയ്ക്കും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also See- വസ്ത്രത്തിന് പകരം ശരീരത്തിൽ കാസറ്റ് റീൽ ചുറ്റി; ഗ്ലാമർ ലുക്കിൽ ഉർഫി ജാവേദ്

പരാതിയുടെ അടിസ്ഥാനത്തിൽ, മിശ്രയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേൽപ്പിക്കുക) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അംബോലി പോലീസ് കേസെടുത്തു. സംഭവത്തിൽ

കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Published by:Anuraj GR
First published: