നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണം സാമ്പത്തിക പ്രതിസന്ധി? മകനെയും ഭാര്യയെയും മകളെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചു

  കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണം സാമ്പത്തിക പ്രതിസന്ധി? മകനെയും ഭാര്യയെയും മകളെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചു

  രാജേന്ദ്രന്‍റെ മകൻ ആദിത്യ രാജിന്‍റെ സഹപ്രവർത്തകനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

  കൊട്ടാരക്കര നീലേശ്വരത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിത്യരാജും സഹോദരി അമൃതരാജും

  കൊട്ടാരക്കര നീലേശ്വരത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിത്യരാജും സഹോദരി അമൃതരാജും

  • Share this:
   കൊല്ലം: കൊട്ടാരക്കര (Kottarakkara) നീലേശ്വരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ(Suicide) ചെയ്ത സംഭവത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിവരം. ബന്ധുക്കളും സമീപവാസികളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്നു രാവിലെയോടെയാണ് നീലേശ്വരം കത്തോലിക്ക പള്ളിക്ക് സമീപം താമസിക്കുന്ന രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ രണ്ട് മക്കൾ എന്നിവരെ കൊലചെയ്യപ്പെട്ട (Murder) നിലയിലും കണ്ടെത്തിയത്. പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. നെടുവത്തൂർ പഞ്ചായത്തിൽ  ഒമ്പതാം വാർഡിൽ മുക്കോണിമുക്കിലാണ് സംഭവം നടന്നത്.

   രാജേന്ദ്രന്‍റെ ഭാര്യയുടെയും മക്കളുടെയും ശരീരത്തിൽ അതി ഗുരുതരമായ മുറിവുകളാണുള്ളതെന്ന് നെടുവത്തൂർ പഞ്ചായത്ത് അംഗം രാജശേഖരൻ പിള്ള പറയുന്നു. രാജേന്ദ്രൻ ഇത്രയും ക്രൂര കൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. രാജേന്ദ്രന്‍റെ മകൻ ആദിത്യ രാജിന്‍റെ സഹപ്രവർത്തകനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആദിത്യ രാജിനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൂട്ടക്കൊലയും ആത്മഹത്യയും സംബന്ധിച്ച് പുറംലോകം അറിയുന്നത്. നീലേശ്വരം ജങ്ഷനിൽ ഓട്ടോ ഡ്രൈവറായിരുന്നു രാജേന്ദ്രൻ. നാട്ടുകാരുമായി എല്ലാം നല്ല ബന്ധം പുലർത്തിയിരുന്നയാളാണ് രാജേന്ദ്രൻ എന്ന് സമീപവാസികൾ പറയുന്നു. കൂട്ടമരണത്തിന്‍റെ വാർത്ത അറിഞ്ഞ് നൂറു കണക്കിന് ആളുകൾ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.

   സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ ആറു മണിയോടെ ഈ വീട്ടിൽ പാൽ നൽകുന്നയാൾ ഇവിടെ എത്തിയെങ്കിലും കതക് അടഞ്ഞ് കിടന്നതിനാൽ പാൽ പുറത്തുവെച്ച ശേഷം മടങ്ങുകയായിരുന്നു.

   എറണാകുളത്ത് റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് വയോധികന്‍ മരിച്ചു

   എറണാകുളം (Ernakulam) കണ്ണമാലിയില്‍ (Kannamali) കക്കൂസ് മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

   വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.

   Also Read- Suicide | രാജ്യത്ത് ആത്മഹത്യ നിരക്കിൽ മുന്നിൽ കൊല്ലം; 2020ല്‍ കേരളത്തില്‍ ജീവനൊടുക്കിയത് 8,500 പേർ

   മരിച്ച ജോർജ് ദിവസവും രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിടുന്നത് പതിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

   ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളാറുണ്ടെന്നും രാത്രിയില്‍ മാലിന്യം തള്ളുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജോര്‍ജിനെ മാലിന്യം ഉപേക്ഷിക്കാന്‍ വന്നവര്‍ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാരില്‍ ചിലർ പറയുന്നു. കക്കൂസ് മാലിന്യമുള്‍പ്പെടെ റോഡരികില്‍ തള്ളുന്നതിനെതിരേ നാട്ടുകാര്‍ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു.
   Published by:Anuraj GR
   First published:
   )}