HOME » NEWS » Crime » FIR AGAINST 45 YEAR OLD WOMAN FOR RAPING MINOR BOY IN UP

45കാരി പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി

കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തത്.

News18 Malayalam | news18-malayalam
Updated: February 26, 2021, 9:04 AM IST
45കാരി പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി
പ്രതീകാത്മക ചിത്രം
  • Share this:
ലഖ്നൗ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45കാരിക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലാണ് സംഭവം. സിദ്ധാർത്ഥ് നഗർ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് സ്ത്രീക്കെതിരെ പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്.

സിദ്ധാർത്ഥ് നഗർ ജില്ലയിലെ മോമിന ഖാതൂൻ എന്ന സ്ത്രീക്കെതിരെയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 2016 ജൂലൈ 10നാണ് ഇവർ കുട്ടിയെ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടി ദിവസവും എത്തിയിരുന്നു ട്യൂഷൻ ടീച്ചറുടെ അയൽക്കാരിയായിരുന്നു മോമിന.

Also Read- പെരിന്തൽമണ്ണയിൽ 35 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

കുട്ടിയെ പലതവണ സ്ത്രീ പീഡനത്തിന് ഇരയാക്കിയിരുന്നുതായി പൊലീസ് പറയുന്നു. 2020 ഡിസംബർ 20ന് സ്ത്രീ ഏതാനും ഗുണ്ടകൾക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തുകയും തന്റെ മകളെ കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ സമ്മതിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് സമ്മതിക്കാത്ത പക്ഷം കുട്ടിയെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

2016ൽ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെയും സ്ത്രീ ഭീഷണിപ്പെടുത്തി. 2019ൽ പ്ലസ്ടു പാസായ കുട്ടി ഇപ്പോൾ ബിരുദ വിദ്യാർഥിയാണ്.

കോടതിയുടെ ഉത്തരവ് പ്രകാരം ഐ പി സി 504, 506, പോക്സോ കേസിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം സ്ത്രീക്കെതിരെ കേസെടുത്തതായും തിരച്ചിൽ ഊർജിതമാക്കിയതായും സദർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേന്ദ്ര യാദവ് പറഞ്ഞു.

മറ്റൊരു സംഭവം-

വനിതാ ഡോക്ടർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; നഴ്സ് പിടിയിലായി


വനിതാ ഡോക്ടർ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തിയ സ്റ്റാഫ് നഴ്സ് പിടിയിൽ. ബെംഗളുരുവിലെ ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുന്നതിന് മുമ്പ് ഡോക്ടർ വസ്ത്രം മാറുന്നതിനിടയിലാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ആശുപത്രിയിലെ കരാർ ജീവനക്കാരനാണ് പിടിയിലായത്. മരുതേഷ (31) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇയാൾ സ്വന്തം ക്യാമറയിൽ ഡോക്ടർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയത്.

വസ്ത്രം മാറുന്ന മുറിയിൽ ഒളിപ്പിച്ചു വെച്ച ക്യാമറ കണ്ടെത്തിയത് 27 കാരിയായ ഡോക്ടർ തന്നെയാണ്. വീഡിയോ ക്യാമറ ഓൺ ചെയ്ത് വെച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തായത്. ഫോണിൽ നിരവധി വനിതാ ജീവനക്കാരുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. സഹപ്രവർത്തകരെ വനിതാ ഡോക്ടർ തന്നെയാണ് വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരുതേഷ്ടയുടേതാണ് മൊബൈൽ ഫോൺ എന്ന് മനസ്സിലായത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. മാസങ്ങളായി വനിതാ ഡോക്ടർമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഇയാൾ രഹസ്യമായി പകർത്തിവരുന്നതായി പൊലീസ് കണ്ടെത്തി. ഓരോ വീഡിയോയും കണ്ടതിന് ശേഷം ഡിലീറ്റ് ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഡിലീറ്റ് ചെയ്ത നിരവധി വീഡിയോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ സ്വയം കണ്ട് ഡിലീറ്റ് ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. വീഡിയോ മറ്റാരുമായും പങ്കുവെക്കുകയോ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തതായോ കണ്ടെത്തിയിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Published by: Rajesh V
First published: February 26, 2021, 9:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories