• HOME
  • »
  • NEWS
  • »
  • crime
  • »
  • ബോളിവുഡ് ഗായകൻ രാഹുൽ ജെയിനിനെതിരെ ബലാത്സംഗക്കേസ്

ബോളിവുഡ് ഗായകൻ രാഹുൽ ജെയിനിനെതിരെ ബലാത്സംഗക്കേസ്

വസ്ത്രാലങ്കാര വിദഗ്ധയായ 30കാരിയുടെ പരാതിയിലാണ് കേസെടുത്തത്

  • Last Updated :
  • Share this:
    മുംബൈ: വസ്ത്രാലങ്കാര വിദഗ്ധയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ ജെയിനിനെതിരെ (Rahul Jain) പൊലീസ് കേസെടുത്തു. മുംബൈയിലെ രാഹുലിന്റെ ഫ്ലാറ്റില്‍ ബലാത്സംഗത്തിനിരയായെന്ന 30കാരിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്. മറ്റൊരുസ്ത്രീയുടെ സമാനസ്വഭാവമുള്ള പരാതിയില്‍ കഴിഞ്ഞവര്‍ഷവും രാഹുല്‍ ജെയിനിന്റെ പേരില്‍ കേസെടുത്തിരുന്നു.

    Also Read- കുടുംബശ്രീ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര്‍ ഏറ്റെടുത്തു; സംഘര്‍ഷത്തിൽ 10 പേർക്ക് പരിക്ക്

    ഇന്‍സ്റ്റാഗ്രാം വഴിയാണ് രാഹുലുമായി പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കി പിന്നീട് അന്ധേരി ഏരിയയിലെ ബഹുനിലക്കെട്ടിടത്തിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 11 ന് ഫ്‌ളാറ്റിലെത്തിയപ്പോള്‍ രാഹുല്‍ ജെയിന്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

    Also Read- ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

    തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ രാഹുല്‍ ആക്രമിച്ചെന്നും യുവതി പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഒഷിവാര പൊലീസ് അറിയിച്ചു. യുവതിയെ അറിയില്ലെന്നും ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാഹുല്‍ ജെയിന്‍ പ്രതികരിച്ചു.

    Also Read- MDMA| പാർട്ടി ഡ്രഗ്ഗുമായി ട്രാൻസ്ജെൻഡർ മോഡലിങ് ആർട്ടിസ്റ്റ് പിടിയിൽ

    ബോളിവുഡ് ഗാനരചയിതാവായ സ്ത്രീയുടെ പരാതിയിലാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാഹുലിന്റെപേരില്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, കുട്ടിയെ ഉപേക്ഷിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

    Also Read- പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്

    English Summary: Popular singer-composer Rahul Jain has been accused of raping a costume stylist at his apartment in Mumbai. An FIR has also been filed against Rahul by the 30-year-old stylist at the Oshiwara police station. However, the Aanewala Kal crooner has dismissed all the accusations by calling them “fake and baseless.”
    Published by:Rajesh V
    First published: