• HOME
  • »
  • NEWS
  • »
  • crime
  • »
  • FIR AGAINST CASTING DIRECTOR FOR ALLEGEDLY RAPING TV ACTRESS

വിവാഹ വാഗ്ദാനം നൽകി കാസ്റ്റിംഗ് ഡയറക്ടർ പീഡിപ്പിച്ചു; പരാതിയുമായി ടെലിവിഷൻ നടി

നടിയുടെ പ്രസ്താവനയിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടക്കുകയും ചെയ്യുകയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    മുംബൈ: വിവാഹ വാഗ്ദാനം നൽകി കാസ്റ്റിംഗ് ഡയറക്ടർ പീഡിപ്പിച്ചെന്ന പരാതിയുമായി ടെലിവിഷൻ നടി. വെർസോവ പൊലീസ് സ്റ്റേഷനിലാണ് നവംബർ 26ന് പരാതി ഫയൽ ചെയ്തത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസ്റ്റിംഗ് ഡയറക്ടറായ ആയുഷ് തിവാരിക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

    വിവാഹ വാഗ്ദാനം നൽകിയതിനു ശേഷം മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി നടി പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി ആരോപണവിധേയനായ കാസ്റ്റിംഗ് ഡയറക്ടർക്കും നടിക്കും പരസ്പരം അറിയാവുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം, പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

    You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]

    ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 (ബലാത്സംഗം) പ്രകാരം പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിൽ ഞങ്ങൾ അന്വേഷണം നടത്തുകയാണെന്നും വെർസോവയിലെ മുതിർന്ന പൊലീസ് ഇൻസ്പെക്ടർ രാഘവേന്ദ്ര താക്കൂർ പി ടി ഐയോട് പറഞ്ഞു.



    നടിയുടെ പ്രസ്താവനയിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടക്കുകയും ചെയ്യുകയാണ്.
    Published by:Joys Joy
    First published:
    )}