പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ പീഡിപ്പിച്ചു; മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെതിരെ കേസ്

ഇയാളുടെ സഹായിയായ സ്വീറ്റി വിശ്വകര്‍മ്മ (21) എന്ന ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

News18 Malayalam | news18-malayalam
Updated: July 13, 2020, 7:03 AM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ പീഡിപ്പിച്ചു; മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെതിരെ കേസ്
News18
  • Share this:
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ പീഡനത്തിനിരയാക്കിയ മാധ്യമ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഭോപ്പാലിലെ മുതിർന്ന മാധ്യമ പ്രവർത്തകരിലൊരാളായ പ്യാരെ മിയ (68) എന്നയാൾക്കെതിരെയാണ് കേസ്. ഇയാളുടെ സഹായിയായ സ്വീറ്റി വിശ്വകര്‍മ്മ (21) എന്ന ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ബലാത്സംഗകുറ്റം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പീഡനകഥകളുടെ ചുരുൾ അഴിയുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ നാല് പെണ്‍കുട്ടികളും ഒരു സ്ത്രീയും റോഡിൽ ചുറ്റിത്തിരിയുന്നതായി ഞായറാഴ്ച രാത്രിയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ചൈൽഡ് ഹെല്‍പ് ലൈൻ അധികൃതരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തു വരുന്നത്.

TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
പിറന്നാൾ പാർട്ടിക്കായി പ്രതിയായ പ്യാരെ മിയ തങ്ങളെ അയാളുചെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരിന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. ഇയാൾ തന്നെ പീഡിപ്പിച്ചതായി കൂട്ടത്തിലൊരു പെൺകുട്ടി മൊഴിയും നൽകി. ഇതോടെയാണ് മറ്റ് നാലു പേരും പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറയുന്നത്.

മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഒളിവിൽ പോയ പ്യാരെയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: July 13, 2020, 7:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading