• HOME
  • »
  • NEWS
  • »
  • crime
  • »
  • മുംബൈ സ്വദേശിക്കെതിരെ പരാതിയുമായി മോഡൽ; പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തു

മുംബൈ സ്വദേശിക്കെതിരെ പരാതിയുമായി മോഡൽ; പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തു

ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഇയാൾ യുവതിയെ ചാണക്യപുരിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വച്ച് ആണ് ഇയാൾ മോഡലായ യുവതിയെ ബലാത്സംഗം ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് താൻ ബലാത്സംഗത്തിന് ഇരയായതായി ഇരുപത്തിരണ്ടുകാരിയായ മോഡൽ. ഡൽഹി ചാണക്യപുരി മേഖലയിൽ വച്ച് മുംബൈ സ്വദേശിയായ ആൾ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് മോഡൽ ആയ യുവതി പരാതി നൽകിയിരിക്കുന്നത്. ചാണക്യപുരി മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് താൻ ബലാത്സംഗം ചെയ്യപ്പെട്ടെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

    സംഭവവുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തനിക്ക് അറിയാവുന്ന ആളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു. ഇയാൾ മുംബൈയിൽ നിന്ന് കുടുംബവുമായി ഡൽഹിയിൽ എത്തിയത് ആയിരുന്നു. തുടർന്ന് ഡൽഹിയിലെ ഖാൻ മാർക്കറ്റിൽ വച്ച് കാണാമെന്ന് ഇയാൾ പറഞ്ഞതിനെ തുടർന്ന് മോഡലായ യുവതി ഖാൻ മാർക്കറ്റിൽ എത്തുകയും ചെയ്തു. തുടർന്ന് ഇയാൾ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

    മരം നടാൻ മുറ്റം കിളയ്ക്കുന്നതിനിടയിൽ കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ

    മുംബൈ സ്വദേശിയായ യുവാവ് തന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പമായിരുന്നു ഡൽഹിയിൽ എത്തിയത്. ഒരു ഹോട്ടലിൽ മുറി എടുത്ത് അവിടെ ആയിരുന്നു ഇയാൾ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്നത്. എന്നാൽ, ഡൽഹിയിലെ ചാണക്യപുരി മേഖലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇയാൾ വേറൊരു മുറി കൂടി ബുക്ക് ചെയ്യുകയായിരുന്നു. മോഡലായ യുവതിയെ ഇവിടെ എത്തിച്ചാണ് ഇയാൾ ബലാത്സംഗം ചെയ്തത്.

    കൊക്കെയ്നിൽ പൊതിഞ്ഞ് കോൺഫ്ലക്സ്; പിടി കൂടിയത് 20 കിലോഗ്രാം

    ആദ്യം തന്റെ സുഹൃത്തിന്റെ സ്ഥലത്ത് വച്ച് കാണാൻ കഴിയുമോ എന്നായിരുന്നു യുവതിയോട് ഇയാൾ ചോദിച്ചത്. എന്നാൽ, യുവതി ഇത് നിരസിക്കുക ആയിരുന്നു. ഇതിനെ തുടർന്നാണ് ഖാൻ മാർക്കറ്റിൽ വച്ച് കാണാൻ കഴിയുമോ എന്ന് ഇയാൾ യുവതിയോട് ചോദിച്ചത്. യുവതി ഇതിന് സമ്മതിക്കുകയും ഇയാളെ കാണാൻ ഖാൻ മാർക്കറ്റിൽ എത്തുകയും ചെയ്തു. ഇവിടെ വച്ച് ഇവർ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും ചെയ്തു.

    ആ ലേഖനം ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാൻ അല്ലായിരുന്നു; താൻ തെറ്റിദ്ധരിക്കപ്പെട്ടു': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഇയാൾ യുവതിയെ ചാണക്യപുരിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വച്ച് ആണ് ഇയാൾ മോഡലായ യുവതിയെ ബലാത്സംഗം ചെയ്തത്.

    സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ മുംബൈ സ്വദേശിയായ 28 വയസുകാരനായ യുവാവിന് എതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെബ്രുവരി 23നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണത്തിനും ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനുമായി അന്വേഷണസംഘത്തിന്റെ ഒരു ടീം മുംബൈയിലേക്ക് പോയി.
    Published by:Joys Joy
    First published: