• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad Murder | ശ്രീനിവാസൻ വധക്കേസിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Palakkad Murder | ശ്രീനിവാസൻ വധക്കേസിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പെട്ട ഒരാളുമായി ഇയാള്‍ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു

Jishad-fireforce

Jishad-fireforce

  • Share this:
പാലക്കാട്: ആര്‍.എസ്.എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കൊടുവായൂര്‍ നവക്കോട് എ.പി സ്ട്രീറ്റ് സ്വദേശി ജിഷാദ് ബദറുദ്ദീനാണ് (31) അറസ്റ്റിലായത്. ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടാതെ പ്രതികളെ രക്ഷെപ്പെടാൻ സഹായിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്. ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പെട്ട ഒരാളുമായി ഇയാള്‍ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

പാലക്കാട് എസ്.ഡി.പി.ഐ നേതാവ് സുബൈർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ് എന്ന് അന്വേഷണ സംഘം പറയുന്നു. 2017 മുതൽ ഇയാൾ ഫയർഫോഴ്സിൽ ജോലി ചെയ്തു വരികയായിരുന്നു.

പുഴയിൽ അകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മരിച്ചു; മകനെ നാട്ടുകാർ രക്ഷപ്പെടുത്തി

പുഴയില്‍ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മരിച്ചു. വാരപ്പെട്ടി ഇഞ്ചൂര്‍ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തില്‍ അകപ്പെട്ട മകന്‍ അമീറിനെ(12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂര്‍ കുറുമാട്ടുകുടി എബി കെ അലിയാര്‍ (42)ആണ് മരിച്ചത്. അമീറിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എബിയും കുടുംബവും വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. '13 വഷങ്ങള്‍ പോയതറിയാതെ ' എന്ന കുറിപ്പോടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കിട്ട് മണിക്കൂറുകള്‍ക്കമാണ് മരണം എബിയെ തേടിയെത്തിയത്.

മക്കളായ ആശീര്‍ ,ആദില്‍ ,അമീര്‍ എന്നിവരെയും കൂട്ടി സാധാരണ കുളിക്കാനിറങ്ങുന്ന കടവിലാണ് ഇന്നും ഇറങ്ങിയത്. എന്നാൽ അതിനിടെ മകന്‍ അമീര്‍ കടവിൽനിന്ന് ദൂരത്തേക്ക് നീന്തുകയും കയത്തില്‍ അകപ്പെടുകയുമായിരുന്നു. ഇതുകണ്ട എബി മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സിന്റെ ഡിഫന്‍സ് സേനാംഗം റെജിയും സുഹൃത്ത് ജോസുമാണ് ആദ്യം രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.

പിതാവും മകനും മുങ്ങിത്താഴുന്നത് ജോസ് കണ്ടിരുന്നു. വിവരം ഉടന്‍ റെജിയെയും അറിയിച്ചു. പിന്നാലെ ചെക്ക് ഡാമിന് മുകള്‍ ഭാഗത്ത് നിന്ന് റെജിയും മറ്റൊരുഭാഗത്തുനിന്ന് ജോസും പുഴയില്‍ച്ചാടി.ചുഴിയില്‍ മുങ്ങിത്താണിരുന്ന ഇരുവരെയും ജോസിന് പിടുത്തം കിട്ടിയെങ്കിലും ഒഴുക്കിന്റെ ശക്തി മൂലം എബി കൈവിട്ടുപോയി. ഇതിനകം നീന്തിയെത്തിയ റെജി അമീറിനെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും എബിയെ കണ്ടെത്താനായില്ല.

ഇതോടെ റെജി കോതമംഗലം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ് ടി ഒ കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബി സി ജോഷി, കെ കെ രാജു,എഫ്.പ്രദീപ്, എസ് അന്‍ഷാദ്, വൈശാഖ് ആര്‍ എച്ച്‌ ന്നിവര്‍ ചേര്‍ന്ന് കയത്തില്‍ നിന്നും എബിയുടെ മൃതദ്ദേഹം കണ്ടെടുക്കുകയായിരുന്നു. ഖബടക്കം നാളെ രാവിലെ 11-ന് മാതിരപ്പിള്ളി ജുമ മസ്ജീദില്‍ നടക്കും. ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു എബി കെ അലിയാർ.
Published by:Anuraj GR
First published: