എറണാകുളം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നയാൾ സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. തലക്കോട് സ്വദേശിയായ ശശിയെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഈയാളെ രക്ഷപെടുത്തിയത്. തുടർന്ന് ശശിയെ ഊന്നുകൽ പൊലീസിന് കൈമാറുകയായിരുന്നു.
കിണറ്റിൽ വീണതിനെ തുടർന്ന് ചെറിയ പരുക്കുകൾ പറ്റിയ ശശിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി.
ഇന്നലെ ഭാര്യയുമായുണ്ടായ വഴക്കിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുരകയയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.