• HOME
 • »
 • NEWS
 • »
 • crime
 • »
 • Molestation | ജന്മാഷ്ടമി ആഘോഷത്തിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി; ഫയര്‍മാൻ അറസ്റ്റിൽ

Molestation | ജന്മാഷ്ടമി ആഘോഷത്തിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി; ഫയര്‍മാൻ അറസ്റ്റിൽ

സ്ത്രീ പലതവണ എതിര്‍ത്തിട്ടും ഫയര്‍മാന്‍ വീണ്ടും മോശമായി പെരുമാറുന്നതായി വീഡിയോയില്‍ കാണാം.

 • Last Updated :
 • Share this:
  ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായുള്ള മംഗള ആരതിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഫയര്‍മാനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ്‌ സംഭവം നടന്നത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതിക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

  ആരതിക്കിടെ ഇയാള്‍ ഒരു സ്ത്രീയെ ശല്യം ചെയ്യുന്നതിന്റെ വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കേസെടുക്കുകയും തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു.

  സ്ത്രീ പലതവണ എതിര്‍ത്തിട്ടും ഫയര്‍മാന്‍ വീണ്ടും മോശമായി പെരുമാറുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ഇയാള്‍ മുഖം മറച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിന് പുറത്ത് നിയോഗിച്ചിരുന്ന ഫയര്‍മാന്‍ ആണ് ഇയാളെന്ന് ക്ഷേത്രത്തില്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

  read also : ആധാരത്തിന്റെ പകര്‍പ്പിന് പതിനായിരം രൂപ കൈക്കൂലി; സബ് രജിസ്ട്രാർ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ

  ഈ ദൃശ്യങ്ങള്‍ പോലീസ് ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മ്മയെ കാണിക്കുകയും അദ്ദേഹം പ്രതിയെ തിരിച്ചറിയുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുറ്റാരോപിതനായ ഫയര്‍മാന്‍ അന്വേഷണത്തിന്റെ കാലാവധി വരെ സസ്പെന്‍ഷനില്‍ തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു.

  അതേസമയം, അടിയന്തിരമായി വിസയ്ക്ക് അപേക്ഷിക്കാന്‍ എത്തിയ സ്ത്രീയോട് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ വളരെ മോശമായി പെരുമാറുന്ന വീഡിയോ അടുത്തിടെ വൈറല്‍ ആയിരിന്നു. ഒരു പ്രമുഖ ടോക്ക് ഷോയുടെ അവതാരകയും നടിയുമായ സിമി ഗരെവാളാണ് ഉദ്യോഗസ്ഥന്‍ സ്ത്രീയോട് മര്യാദയില്ലാതെ പെരുമാറുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

  see also : പഠനം ഉപേക്ഷിക്കാൻ കൊലപാതകം; പത്താം ക്ലാസുകാരന്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു

  ഉദ്യോഗസ്ഥന്‍ സ്ത്രീക്ക് നേരെ വിരല്‍ ചൂണ്ടുന്നതും അവർ പറയുന്നതിനെ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുന്നതും ആക്രോശിക്കുന്നതും വീഡിയോയോയില്‍ കാണാം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്താനായി വിസയ്ക്ക് അപേക്ഷിക്കാനെത്തിയ സ്ത്രീയോടാണ് ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയത്.

  ഓഫീസറുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നാണ് സിമി ഗരെവാള്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. വീഡിയോ കണ്ട പലരും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരെയും മന്ത്രിമാരെയും ടാഗ് ചെയ്ത് നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഗരെവാള്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം വീഡിയോ നിരവധി പേരിലേക്ക് എത്തിയെങ്കിലും യുഎസ്എയിലെ ഇന്ത്യന്‍ എംബസി ഇതിനോടകം തന്നെ ഇക്കാര്യം പരിഗണിച്ച് പോസ്റ്റിന് മറുപടി നല്‍കിയിരുന്നു.

  സംഭവം കോണ്‍സുലേറ്റ് ജനറല്‍ നേരിട്ട് അവലോകനം ചെയ്തതായും ജീവനക്കാരന്റെ പരുഷമായ പെരുമാറ്റത്തിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ സംഭവത്തിന് ശേഷം പോസ്റ്റ് ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുന്‍പും ഇത്തരം പരുഷമായ പെരുമാറ്റത്തിന് വിധേയരായിട്ടുണ്ടെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.
  Published by:Amal Surendran
  First published: