• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിലെ ബാർ ഹോട്ടലിൽ വെടിവെയ്പ്പ്

കൊച്ചിയിലെ ബാർ ഹോട്ടലിൽ വെടിവെയ്പ്പ്

ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിന് അടുത്തായാണ് വെടിവെയ്പ്പ് നടന്നത്

  • Share this:
കൊച്ചി: കുണ്ടന്നൂരിലെ ബാർ ഹോട്ടലിൽ വെടിവെയ്പ്പ്. മദ്യപസംഘത്തിന്‍റെ വാക്കുതർക്കത്തിനൊടുവിലാണ് വെടിവെയ്പ്പ് ഉണ്ടായത്. മദ്യപിച്ച് ഇറങ്ങിയ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാര്‍ പൂട്ടി.

വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിന് അടുത്തായാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പിന്റെ കാരണം വ്യക്തമല്ല. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച ആളുകള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary- Gunfire at Bar Hotel in Kundanur near Kochi. The shooting took place after an argument between the drunkards. Eyewitnesses said that two drunken men fired at the wall. Police arrived at the scene and locked the bar.
Published by:Anuraj GR
First published: