Kerala Elephant Death | കെണിയൊരുക്കിയത് കാട്ടുപന്നിക്ക്; വീണത് ഗർഭിണിയായ കാട്ടാന
Kerala Elephant Death | കെണിയൊരുക്കിയത് കാട്ടുപന്നിക്ക്; വീണത് ഗർഭിണിയായ കാട്ടാന
ഒതുക്കുംപുറം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി വിൽസൻ എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ. അബ്ദുൾ കരീമും റിയാസുദീനും ഒളിവിലാണ്.
ഇവർ വെച്ച കെണിയിൽ മെയ് 12നാണ് സൈലന്റ് വാലി വനമേഖലയിൽ നിന്നെത്തിയ കാട്ടാന അകപ്പെട്ടത്. തേങ്ങ കഴിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ കാട്ടാനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നു. പരിക്ക് പറ്റിയ ആനയെ ഇവർ പിന്നീട് കരുവാരക്കുണ്ട് വനമേഖലയിലേക്ക് ഓടിച്ചു വിട്ടു. 16ന് കാട്ടാനയെ കരുവാരക്കുണ്ടിൽ കണ്ടതായി വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
മെയ് 18ന് എൻഎസ്എസ് എസ്റ്റേറ്റിലാണ് കാട്ടാന തമ്പടിച്ചത്. പിന്നീട് 23 ന് ഒതുക്കുമ്പുറം എസ്റ്റേറ്റ് പരിസരത്തെത്തി. 25 നാണ് തിരുവിഴാംകുന്ന് വെള്ളിയാറിലെത്തിയത്. മുറിവ് പഴുത്ത് ഈച്ച പൊതിഞ്ഞു തുടങ്ങിയതോടെ കാട്ടാന പുഴയിൽ ഇറങ്ങി നിൽക്കുകയായിരുന്നു. മെയ് 25 മുതൽ 27 വരെ പുഴയിൽ തങ്ങിയ ആന വൈകിട്ടാണ് ചരിഞ്ഞത്.
സംഭവം വിവാദമായതോടെമുഖ്യ പ്രതികളായ അബ്ദുൾ കരീമും റിയാസുദീനും മുങ്ങി. ഇതിനിടെ വിൽസനെ വനം വകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് വിൽസൺ കുറ്റം സമ്മതിച്ചത്.
വിൽസനെ പന്നി പടക്കം ഉണ്ടാക്കിയ എസ്റ്റേറ്റിലെ ഷെഡിൽ കൊണ്ടുപോയി തെളിവെടുത്തു. ഇവിടെ നിന്നും പടക്കം നിർമ്മിക്കാനുള്ള സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. പടക്കം കൊണ്ടു വെച്ച വനമേഖലയിലും വിൽസനെ എത്തിച്ച് തെളിവെടുത്തു. ഇയാൾക്കെതിരെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരവും അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.