• HOME
  • »
  • NEWS
  • »
  • crime
  • »
  • Twin Murder Case| ആലപ്പുഴ വെൺമണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാംപ്രതിക്ക് ജീവപര്യന്തം

Twin Murder Case| ആലപ്പുഴ വെൺമണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാംപ്രതിക്ക് ജീവപര്യന്തം

കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.

  • Share this:
    ആലപ്പുഴ (Alappuzha) വെൺമണിയിൽ ( venmani) വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ (twin murder case) കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും.

    2019 നവംബർ 11 നാണ് കേസിന് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എ പി ചെറിയാൻ- ഏലിക്കുട്ടി ചെറിയാൻ ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്ക് അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണവും 17,000 രൂപയും കവർന്നു. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.

    കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ അഞ്ചു പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി.

    അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി

    അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞാറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.

    2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസിന്‍ നിന്ന് അതിക്രമം നേരിട്ടത്.

    വീട്ടമ്മയുടെ പരാതി പൊലീസ് സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പൊലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

    വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പ്രാഥമികാവശ്യത്തിനായി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ജയിലില്‍ എത്തുന്നത് വരെ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഡിജിപിക്കും എറണാകുളം റൂറല്‍ എസ് പിക്കും പരാതി നല്‍കി.
    Published by:Rajesh V
    First published: