നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശിനിക്ക് മർദനം; മോഷണ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീയെന്ന് ആരോപിച്ച്

  മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശിനിക്ക് മർദനം; മോഷണ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീയെന്ന് ആരോപിച്ച്

  പ്രതിയുടെ വീടിനു മുന്നിലെ മതിലിൽ യുവതി കൈ തുടച്ചത്, രാത്രി മോഷണത്തിനുള്ള അടയാളമായാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

  മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശിനിക്ക് മർദനം; മോഷണ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീയെന്ന് ആരോപിച്ച്

  മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശിനിക്ക് മർദനം; മോഷണ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീയെന്ന് ആരോപിച്ച്

  • Share this:
  കൊല്ലം നെടുങ്ങോലത്ത് അന്യസംസ്ഥാന യുവതിക്ക് മർദ്ദനം. വീടുകളിലെത്തി മത്സ്യ വില്പന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്. മോഷണസംഘത്തിൽ ഉൾപ്പെട്ട ആളെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. നെടുങ്ങോലം സ്വദേശി മണികണ്ഠൻ യുവതിയെ മർദ്ദിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പരവൂർ പോലീസ് കേസെടുത്തു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ഇതര സംസ്ഥാന യുവതിയായ സുധയെ പ്രതി മർദിച്ചത്. കൈ കൊണ്ടും
  വടികൊണ്ടും മുഖത്തും കൈകളിലും മുതുകിലുമടിച്ചു.

  വർഷങ്ങളായി സുധയുടെ കുടുംബം നെടുങ്ങോലത്ത് കഴിയുകയാണ്. വീടുകളിലെത്തി മത്സ്യ വില്പന നടത്തുകയാണ് സുധ. മർദ്ദിച്ച ശേഷം മാർക്കിറ്റിലെത്തി പ്രതി പരസ്യമായി യുവതിയെ അസഭ്യം പറയുകയും ചെയ്തു. പ്രതിയുടെ വീടിനു മുന്നിലെ മതിലിൽ യുവതി കൈ തുടച്ചത്, രാത്രി മോഷണത്തിനുള്ള അടയാളമായാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. യുവതിയെ മർദ്ദിച്ച കാര്യം ഓഡിയോ ക്ലിപ്പിലൂടെ പ്രതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

  പരവൂർ പൊലീസ് കേസെടുത്തു

  പ്രതിയുടെ വീടിനു മുന്നിലൂടെ മീൻ തലച്ചുമടായി കൊണ്ടുപോവുകയായിരുന്നു സുധ. കൈയിലേക്ക് ഊർന്നിറങ്ങിയ മീൻ വെള്ളം സമീപത്തു നിന്ന ചെടിയുടെ ഇല അടർത്തിയെടുത്ത് തുടച്ചു. ഇതിനു ശേഷം സമീപത്തെ മതിലിൽ കൈയൂന്നി. വീടിന്റെ ടെറസിനു മുകളിൽ നിന്ന് മണികണ്ഠൻ ഇത് കാണുന്നുണ്ടായിരുന്നു. പുറത്തിറങ്ങി വന്നായിരുന്നു മർദ്ദനം.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  ഇരുചെവികളിലും കൈകൾ ചേർത്ത് ഒരേ സമയം അടിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാർക്കിടയിൽ മണികണ്ഠൻ പ്രചരിപ്പിച്ച ഓഡിയോയിലാണ് യുവതി മോഷണ സംഘത്തിന്റെ ഭാഗം എന്ന് പറയുന്നത്. രാവിലെ മത്സ്യ വിൽപ്പനയ്ക്ക് എന്നമട്ടിൽ എത്തി വീടുകളിൽ അടയാളങ്ങൾ പതിക്കുകയും രാത്രി മോഷണത്തിന് എത്തുന്ന സംഘങ്ങളോട് ഈ അടയാളങ്ങൾ വീട് തിരിച്ചറിയാനുള്ള സൂചനകളായി പറഞ്ഞുകൊടുക്കുകയും ചെയ്യും എന്ന് ഓഡിയോ ക്ലിപ്പിൽ പറയുന്നു.

  Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

  വിവരം പൊലീസിനെ അറിയിച്ചുവെങ്കിലും നടപടിയെടുത്തില്ല എന്നും കുറ്റപ്പെടുത്തൽ ഉണ്ട്. പോലീസിനെതിരെ മോശം ഭാഷയാണ് ശബ്ദ സന്ദേശത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പമാണ് യുവതി നെടുങ്ങോലത്ത് താമസിക്കുന്നത്. മറ്റു ബന്ധുക്കളും ഇവർക്കൊപ്പമുണ്ട്. കൂലിപ്പണിയാണ് ഉപജീവനമാർഗമെന്ന് ഇവരെല്ലാം പറയുന്നു.
  Published by:Rajesh V
  First published:
  )}