HOME /NEWS /Crime / തട്ടുകടയിലെത്തിയ വീട്ടമ്മയെ അശ്ലീല ചിത്രം കാണിച്ചു; ചോദ്യം ചെയ്തതിന് പിന്നാലെ ആക്രമണം; കാഞ്ഞിരപ്പള്ളിയില്‍ 5 പേര്‍ അറസ്റ്റിൽ

തട്ടുകടയിലെത്തിയ വീട്ടമ്മയെ അശ്ലീല ചിത്രം കാണിച്ചു; ചോദ്യം ചെയ്തതിന് പിന്നാലെ ആക്രമണം; കാഞ്ഞിരപ്പള്ളിയില്‍ 5 പേര്‍ അറസ്റ്റിൽ

 ദമ്പതികൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം നോക്കി യുവാക്കളിലൊരാൾ തന്റെ കയ്യിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയുമായിരുന്നു.

  • Share this:

    കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു (30), ഇടക്കുന്നം വെപ്പാട്ടുശേരിൽ വീട്ടിൽ മാത്യു മകൻ ജയ്സൺ മാത്യു (25), ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ ജെയിംസ് മകൻ ക്രിസ് ജെയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കൽ വീട്ടിൽ തോമസ് മകൻ ജസ്റ്റിൻ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കൽ വീട്ടിൽ സാബു മകൻ മിഥുൻ സാബു(22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

    ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 11 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ദമ്പതികൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം നോക്കി യുവാക്കളിലൊരാൾ തന്റെ കയ്യിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയുമായിരുന്നു.

    Also Read- കോഴിക്കോട് അടച്ചിട്ട വീട്ടൽ മോഷണം; ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ മോഷണം പോയി

    വീട്ടമ്മ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞതിനെ തുടർന്ന് ഭർത്താവ് യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതിനു പിന്നലെ കടയുടെ വെളിയിൽ ഇറങ്ങിയ ദമ്പതികളെ യുവാക്കള്‍ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ദമ്പതികളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാക്കളെ പിടികൂടി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രഘുകുമാർ, സി.പി.ഓ മാരായ ബിനോ,പ്രദീപ്,അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.യുവാക്കളെ കോടതിയിൽ ഹാജരാക്കി.

    First published:

    Tags: Crime news, Kanjirappally, Kottayam