തിരുവനന്തപുരം: അയിരൂരില്‍ രാത്രി വീടാക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ അഞ്ചു യുവാക്കള്‍ പിടിയില്‍(Arrest). ആറ്റിങ്ങല്‍ എല്‍.എം.എസ്. ജങ്ഷന് ചിത്തിരനിവാസില്‍ വാടകയ്ക്കു താമസിക്കുന്ന, വര്‍ക്കല നടയറകുന്ന് വീട്ടില്‍ റമീസ്(24), ചെമ്മരുതി മുട്ടപ്പലം നടയറകുന്നില് വീട്ടില്‍ താമസിക്കുന്ന കൊട്ടിയം പേരയം വയലില്‍ പുത്തന്‍വീട്ടില്‍ അഷീബ്(31), ചിറയിന്‍കീഴ് പുതുക്കരി സ്വദേശി അജയകുമാര്‍(24) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതിയായ റമീസ്, മറ്റു കൂട്ടുകാരെയും കൂട്ടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയത്. പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസ് എത്തിയത്.
റമീസിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം എത്തിയത്. വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ജനല്പ്പാളികളുടെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് വീടിന്റെ പിന്നിലെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ അക്രമിസംഘം, വീട്ടുകാരെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടുപോകുകയായിരുന്നു.
Also Read-ചേർത്തലയിൽ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നിഗമനം
പൊലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടി, റമീസുമായി പ്രണയത്തിലാണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ രണ്ട് വീട്ടുകാരും തയാറാവാത്തതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പിന്നീട് തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
Attack | ഓർഡർ ചെയ്ത ഭക്ഷണത്തെ ചൊല്ലി തർക്കം; ഹോട്ടൽ ജീവനക്കാരന് മർദനം
വയനാട്: ഓർഡർ ചെയ്ത ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഹോട്ടൽ ജീവനക്കാരന് മർദനം. കല്പറ്റ (Kalpetta) പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ന്യൂഫോം ഹോട്ടലിലെ ജീവനക്കാരനായ മാനന്തവാടി സ്വദേശി ജാഫറിനാണ് (36) മർദനത്തിൽ പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഒരു സംഘം ആളുകൾ ഹോട്ടലിൽ വിളിച്ച് ഭക്ഷണം പാർസലായി ഓർഡർ ചെയ്തിരുന്നു. ഭക്ഷണം തയ്യാറാക്കിയശേഷം ജീവനക്കാർ ഇവരെ വിളിച്ചപ്പോൾ ഓട്ടോറിക്ഷ അയക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും ഭക്ഷണം എടുക്കാൻ ആളെത്താതിരുന്നതോടെ ജീവനക്കാർ ഇവരെ വീണ്ടും വിളിച്ച് ഭക്ഷണമെടുക്കാത്തതിന്റെ കാര്യമന്വേഷിച്ചു.
Also Read-Attack | ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമം; ഒരാൾ കസ്റ്റഡിയിൽ
ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ ഹോട്ടലിലെത്തുകയും ജീവനക്കാരുമായി വാക്കേറ്റം നടത്തുകയും അത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിപിടിക്കിടെ ഹോട്ടലിലെ ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. തുടർന്ന് ഹോട്ടലുടമ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടലിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തിൽ വ്യാപാരി-വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും ഇതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളെടുക്കണെമെന്നും അവർ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.