• HOME
  • »
  • NEWS
  • »
  • crime
  • »
  • ഓർഡർ ചെയ്ത ചിക്കൻ റൈസ് എത്താൻ വൈകി; കടയുടമയെയും പാചകക്കാരെയും തല്ലിച്ചതച്ച ‌അഞ്ചുപേർ പിടിയിൽ

ഓർഡർ ചെയ്ത ചിക്കൻ റൈസ് എത്താൻ വൈകി; കടയുടമയെയും പാചകക്കാരെയും തല്ലിച്ചതച്ച ‌അഞ്ചുപേർ പിടിയിൽ

സംഘത്തിലെ കുട്ടിയെ കോടതി നിർദേശപ്രകാരം ബാലസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മറ്റുള്ളവരെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്നു 2 കത്തികൾ കണ്ടെത്തിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ചെന്നൈ: ഓർഡർ ചെയ്ത ചിക്കൻ റൈസ് എത്താൻ വൈകിയയെന്ന് ആരോപിച്ച് കടയുടമയെയും പാചകക്കാരെയും തല്ലിച്ചതച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 5 പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം.

    ഇന്നലെ രാത്രി പെരമ്പൂർ മധുരസാമി സ്ട്രീറ്റിലെ കടയിൽ എത്തിയ അഞ്ചംഗ സംഘം ചിക്കൻ റൈസ് ആവശ്യപ്പെട്ടു. കടയിൽ തിരക്കായതിനാൽ വിഭവം തയാറാക്കാനും നൽകാനും വൈകി. ഇതോടെയാണു 17 വയസ്സുകാരനടക്കമുള്ളവർ ചേർന്നു കടയിൽ ആക്രമണം അഴിച്ചുവിട്ടത്.

    കടയിലെ ഉപകരണങ്ങളും കസേരയും മറ്റും തല്ലിത്തകർത്ത സംഘം പിന്നാലെ കടയുടമ കാർത്തിക്കിനെയും പാചകക്കാരെയും ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് പരുക്കേൽപ്പിക്കാനും ശ്രമമുണ്ടായി. 5 പേരെയും പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

    സംഘത്തിലെ കുട്ടിയെ കോടതി നിർദേശപ്രകാരം ബാലസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മറ്റുള്ളവരെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്നു 2 കത്തികൾ കണ്ടെത്തിയിട്ടുണ്ട്.

    'ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു'; റിസോർട്ടിലെ മേശയും കസേരയും അഞ്ചംഗ സംഘം തകർത്തു

    ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ച് ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ സംഘര്‍ഷമുണ്ടായത് കഴിഞ്ഞ ദിവസമാണ്. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. രാത്രി 1.30 ഓടെയായിരുന്നു സംഭവം. റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.

    രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

    ആക്രമണത്തിനിടയില്‍ സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് പരിക്കേറ്റതായും ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: