നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder| വേശ്യാവൃത്തിക്ക്​ വിസമ്മതിച്ച 17കാരിയെ കൊന്നു; സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

    Murder| വേശ്യാവൃത്തിക്ക്​ വിസമ്മതിച്ച 17കാരിയെ കൊന്നു; സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

    പെൺകുട്ടി ലൈംഗിക തൊഴിൽ ചെയ്യാൻ വിസമ്മതിച്ചതാണ് കൊലയ്ക്ക്​ കാരണമെന്ന്​ പൊലീസ്​ പറയുന്നു.

    Murder

    Murder

    • Share this:
      റാഞ്ചി: ജാർഖണ്ഡിൽ (Jharkhand) ഏഴുമാസം മുമ്പ്​ കാണാതായ 17കാരിയുടെ മൃതദേഹം (Deadbody) കണ്ടെത്തിയ സംഭവത്തിൽ സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ സോനാർ അണക്കെട്ടിന്​ (Sonar Dam) സമീപത്തുനിന്ന്​ മജിസ്​ട്രേറ്റി​ന്റെ സാന്നിധ്യത്തിൽ 17കാരിയുടെ മൃതദേഹം പുറത്തെടുത്തത്. സഹോദരിമാരായ രാഖി ദേവി(30), രൂപ ദേവി(25), സഹോദരിയുടെ ഭർത്താവ്​ ധനഞ്ജയ്​ അഗർവാൾ(30), സ​ഹോദരിയുടെ കാമുകൻമാരായ പ്രതാപ്​ കുമാർ സിങ്​, നിതീഷ്​ എന്നിവരാണ്​ പ്രതികൾ​. നിതീഷിനെ ഒഴികെ ​കേസിലെ മറ്റെല്ലാ പ്രതികളെയും അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

      പെൺകുട്ടിയുടെ മൃത​ദേഹം പോസ്​റ്റു​മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലേക്ക്​ മാറ്റി. തലയ്ക്കേറ്റ മുറിവാണ്​ മരണകാരണമെന്ന്​ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 17കാരി വിഷം കഴിച്ച്​ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ സഹോദരിമാരുടെ വാദം.

      അഞ്ചുസഹോദരിമാരിൽ നാലാമത്തെയാളാണ്​ മരിച്ച പെൺകുട്ടി. ഇവരുടെ മാതാപിതാക്കൾ നേരത്തേ മരിച്ചിരുന്നു. മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ലൈംഗിക തൊഴിലാളിയാണ്​ രാഖി. പെൺകുട്ടിയെ നിർബന്ധിച്ച്​ ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിച്ചെങ്കിലും അതിന് വിസമ്മതിച്ചതാണ് കൊലക്ക്​ കാരണമെന്ന്​ പൊലീസ്​ പറയുന്നു.

      Also Read- Honey Trap| സെക്സ് ചാറ്റും വീഡിയോയും വഴി ദമ്പതികൾ ഒരു വർഷത്തിനിടെ 'തേൻകെണി'യിൽ വീഴ്ത്തിയത് 300 പേരെ; തട്ടിയത് 20 കോടി രൂപ

      'രാഖിയും ധനഞ്ജയും പെൺകുട്ടിയെ ലൈംഗിക തൊഴിലിന്​ നിർബന്ധിച്ചിരുന്നു. സമ്മതമില്ലാതെ പെൺകുട്ടിയുടെ അടുത്തേക്ക്​ നിരവധിപേരെ അയക്കുകയും ചെയ്​തു. എങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല. പെൺകുട്ടിക്ക്​ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. അയാളെ വിവാഹം കഴിക്കണമെന്ന്​ ആവശ്യ​പ്പെട്ടതോടെ രാഖി എതിർപ്പ്​ അറിയിക്കുകയും ചെയ്​തിരുന്നു. അതിനിടെ രാഖിയുടെ കാമുകൻമാരായ പ്രതാപും നിതീഷും പെൺകുട്ടിയിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്​തു' -പൊലീസ്​ പറയുന്നു.

      രണ്ടു കാമുകൻമാരും രാഖിയുടെ വീട്​ സന്ദർശിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്​തിരുന്നു. രാഖിയുടെ സഹായത്തോടെയാണ്​ ഇവർ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നും പൊലീസ്​ പറഞ്ഞു. കൊലപാതകത്തിന്​ രണ്ടുദിവസം മുമ്പ്​ പ്രതാപ്​ രാഖിയുടെ വീട്ടിലെത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ചപ്പോലെ പ്രതാപ്​ രാഖി വീട്ടിലില്ലാതിരുന്ന സമയത്ത്​ പ്രതാപ്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തു. ഇതിനിടെ 17കാരിയെ കൊലപ്പെടുത്തുകയും കെട്ടിത്തൂക്കുകയുമായിരുന്നു.

      Also Read- Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

      കൊല​പാതകത്തിന്​ ശേഷം രാഖി രൂപയെയും ധനഞ്ജ​യെയും ​വിളിച്ചുവരുത്തി. പിന്നീട്​ പെൺകുട്ടിയുടെ മൃതദേഹം ധനഞ്ജ​യുടെ ഓ​ട്ടോറിക്ഷയിൽ കയറ്റി അഞ്ചുപേരും ചേർന്ന്​ അണക്കെട്ടിന്​ സമീപം ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ വസ്​ത്രങ്ങൾ മാറ്റുകയും ​മറ്റു തെളിവുകളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
      Published by:Rajesh V
      First published:
      )}