നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വ്യാജലൈസൻസിൽ തോക്ക്; അഞ്ചു കശ്മീരികൾ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ

  വ്യാജലൈസൻസിൽ തോക്ക്; അഞ്ചു കശ്മീരികൾ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ

  എടിഎമ്മില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു.

  കരമന പൊലീസ് സ്റ്റേഷൻ

  കരമന പൊലീസ് സ്റ്റേഷൻ

  • Share this:
   തിരുവനന്തപുരം: വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന ഇരട്ടക്കുഴൽ തോക്കുകൾക്ക് കൃത്യമായ രേഖകൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

   Also Read- കൊല്ലം വിസ്മയ കേസ്: പ്രതി കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറങ്ങി

   മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. നിറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. എയർപോർട്ട്, വി എസ് എ സ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പൊലീസ് പറഞ്ഞു. മിലിട്ടറി ഇന്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു.

   Also Read- കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം നടത്തിയ കേസ്: പ്രതി പിടിയില്‍
   Published by:Rajesh V
   First published:
   )}