അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തനിലയിൽ; മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കം

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായിരിക്കും ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: February 12, 2020, 4:46 PM IST
അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തനിലയിൽ; മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കം
News 18
  • Share this:
ന്യൂഡൽഹി: ദമ്പതികളെയും മൂന്ന് മക്കളെയും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവിന്‍റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇവർ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തെ വരെ പഴക്കമുണ്ടെന്നാണ് സൂചന. നാലുദിവസമായിട്ടും ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെതുടർന്ന് അയൽക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീടിനുള്ളിൽനിന്ന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു മക്കളിൽ മൂത്തത് മകളും ഇളയ രണ്ടുപേർ ആൺമക്കളുമാണ്. മകൾക്ക് 16 വയസും ആൺമക്കൾക്ക് 14, 12 എന്നിങ്ങനെയാണ് പ്രായം.
First published: February 12, 2020, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading