• HOME
  • »
  • NEWS
  • »
  • crime
  • »
  • Bombing | കടുത്തുരുത്തിയിലെ ബോംബേറ്; ഇടുക്കി, കോട്ടയം സ്വദേശികളായ അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ

Bombing | കടുത്തുരുത്തിയിലെ ബോംബേറ്; ഇടുക്കി, കോട്ടയം സ്വദേശികളായ അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ

സ്ഫോടനത്തിന് പിന്നാലെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്

പോലീസ് പിടിയിലായവർ

പോലീസ് പിടിയിലായവർ

  • Share this:
കോട്ടയം: കടുത്തുരുത്തി കോതനല്ലൂരിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ബോംബേറിൽ (bombing) അഞ്ച് പേർ അറസ്റ്റിൽ. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മുട്ടുചിറ ചെത്തു കുന്നേൽ വീട്ടിൽ അനന്തു പ്രദീപ്, കോതനെല്ലൂർ കുറുപ്പന്തറ പഴയമഠം കോളനിയിൽ വള്ളിക്കാഞ്ഞിരത്ത് വീട്ടിൽ ശ്രീജേഷ്,  ഇടുക്കി തൊടുപുഴ മുട്ടം വെഞ്ചാംപുറത്ത് വീട്ടിൽ അക്ഷയ്, കുറുപ്പന്തറ പള്ളിത്തറ മാലിയിൽ ശ്രീലേഷ്, മുട്ടുചിറ കൊണ്ടൂകുന്നേൽ രതുൽ എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. പ്രതികൾ എല്ലാവരും 27 വയസ്സിൽ താഴെയുള്ളവരാണ്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ്  പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. സ്ഫോടനത്തിന് പിന്നാലെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. കേസിൽ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവർക്കെതിരെ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കടുത്തുരുത്തി പോലീസ് വ്യക്തമാക്കി. കഞ്ചാവ് ഉൾപെടെയുള്ളവ പിടികൂടിയ സംഭവത്തിൽ ആണ് അനന്തുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കോതനല്ലൂർ സ്വദേശിയായ ഗോകുലിന് എതിരെയാണ് ബോംബെറ് നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാവരും. ഇതിനിടെ ഗോകുലും ആയി സംഘം ഉടക്കി പിരിഞ്ഞു. ഗോകുലിനെ തേടി കോതനല്ലൂർ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്നാണ് വീടിനു നേരെ ബോംബേറ് നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളുടെ വൈദ്യപരിശോധന അടക്കം പോലീസ് പൂർത്തിയാക്കി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് തുണയായത്. ഈ സംഭവം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സമീപത്ത് ഒരു ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ ദിവസമാണ് വീണ്ടും സ്ഫോടനമുണ്ടായത്. അതുകൊണ്ടുതന്നെ ആ സംഭവവുമായി ബന്ധപ്പെടുത്തിയാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. സ്ഫോടനത്തിൽ ഞരളക്കാട്ട് തുരുത്തേൽ സാജു, ജേക്കബ് മാത്യു, കുഞ്ഞച്ചൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് പോലീസ്   കേസിൽ അന്വേഷണം ആ വഴിക്ക് നീക്കിയത്.

കടുത്തുരുത്തി എസ്.എച്ച്.ഒ. രഞ്ജിത്ത് വിശ്വനാഥൻ, എസ്.ഐ. ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ബോംബ് സ്ഫോടനം ഉണ്ടായ അന്ന് രാത്രി തന്നെ പൊലീസ് ഈ മേഖലയിൽ വിശദമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനെത്തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഗോകുലിനെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇതോടെയാണ് കണ്ടെത്തിയത്.

ഗോകുൽ മുൻപ് ഇവരുടെ സുഹൃത്ത് ആയിരുന്നു എങ്കിലും ഇയാൾക്കെതിരെ നിലവിൽ കേസുകൾ ഒന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടില്ല. കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം തുടരുന്നത് ജനങ്ങളെ സംബന്ധിച്ചും ആശങ്കയാണ്. കേസിലുള്ള മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞതായി കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.
Published by:user_57
First published: