• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു

പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു

കുറ്റകൃത്യത്തിന്റെ വീഡിയോ പ്രതികൾ പ്രചരിപ്പിച്ചതോടെ ഇരയായ യുവതി പൊലീസിനെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

representative image

representative image

  • Share this:
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക പീഡനം. 35കാരിയായ ദളിത് യുവതിയെ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ഉൾപ്പെടെ ആറുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബദൗൻ ജില്ലയിലാണ് സംഭവം. കുറ്റകൃത്യം ചെയ്യുക മാത്രമല്ല ഇതിന്റെ വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Also Read- 50കാരിയുടെ കാമുകൻമാർ തമ്മില്‍ ഏറ്റുമുട്ടി; കമ്പികൊണ്ടുള്ള അടിയേറ്റ് 38കാരൻ ഗുരുതരാവസ്ഥയിൽ

വീഡിയോ വ്യാപകമായ പ്രചരിച്ചതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും വ്യാഴാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടുകയുമായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികൾ. ഇവരെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി. മുതിർന്ന ആറാമനെ ജയിലിലേക്ക് മാറ്റി. ക്രൂരമായ ലൈംഗിക പീഡനത്തിന് പിന്നാലെ യുവതി വീട്ടിലെത്തി കുടുംബാംഗങ്ങളോട് നടന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.

Also Read- കണ്ണൂരിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

''ഇരയായ യുവതിയും പ്രായപൂർത്തിയാകാത്ത പ്രതികളും സമീപവാസികളും പരസ്പരം അറിയുന്നവരുമാണ്. ഒക്ടോബറിൽ യുവതിയെ പ്രതികൾ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണി മുഴക്കി.

Also Read- യുവതിയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം; ഭാര്യ ഗർഭിണിയായതു കൊണ്ടാണെന്ന് വിശദീകരണം

വീഡിയോ പ്രചരിപ്പിക്കുമെന്ന പേടിയിൽ മൗനം പാലിക്കുകയായിരുന്നു യുവതി. ബുധനാഴ്ച കേസിലെ 19 വയസുള്ള ആറാമൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇക്കാര്യം അറിഞ്ഞതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ആറു പേരെയും അറസ്റ്റ് ചെയ്തു. - ബദൗൻ അഡീഷണൽ റൂറൽ എസ് പി സിദ്ധാർത്ഥ് വർമ പറഞ്ഞു.

Also Read- 'ഭാര്യ' മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് 'ഭർത്താവിന്റെ' മൊഴി; നെയ്യാർ മുങ്ങിമരണത്തിൽ അടിമുടി ദുരൂഹത

കൂട്ടബലാത്സംഗം (ഐപിസി 376 ഡി), ഭീഷണിപ്പെടുത്തൽ (ഐപിസി 506) തുടങ്ങിയ വകുപ്പുകൾ പ്രകാരവും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോ പ്രചരിപ്പിച്ച 19കാരനെതിരെ ഐ ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് എ എസ് പി പറഞ്ഞു.
Published by:Rajesh V
First published: